പ്രമുഖ ഹോളിവുഡ് നടൻ ബര്‍ട്ട് റെയ്നോള്‍ഡ്സ് അന്തരിച്ചു. 82 വയസ്സായിരുന്നു. മികച്ച അഭിനയത്തിലൂടെ ഒരു കാലത്ത് ഹോളിവുഡിനെ ത്രസിപ്പിച്ച നടനാണ് റെയ്നോള്‍ഡ്സ്.
1950ല്‍ അഭിനയം തുടങ്ങിയ റെയ്നോള്‍ഡ്സ് 72ല്‍ പുറത്തിറങ്ങിയ ‘ഡെലിവറന്‍സ് ‘ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ഈ ചിത്രം മൂന്ന് ഓസ്കര് നോമിനേഷന് നേടിയിരുന്നു. ഗോള്‍ഡന്‍ ഗ്ലോബ്, നിരവധി ക്രിട്ടിക്സ് പുരസ്കാരങ്ങള്‍ എന്നിവയും റൈനോള്‍ഡ്സ് നേടിയിട്ടുണ്ട്.
77ല്‍ പുറത്തിറങ്ങിയ സ്മോക്കി ആന്റ് ബാന്‍ഡിറ്റിലൂടെ ഹോളിവുഡിന് അന്നത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് സമ്മാനിക്കുകയും ചെയ്ത നടനാണ് റെയ്നോള്‍ഡ്സ്. പ്രശസ്തിക്കൊപ്പം തന്നെ എന്നും വിവാദങ്ങളും റെയ്നോള്ഡ്സിനൊപ്പമുണ്ടായിരുന്നു. കോസ്മോപൊളിറ്റന്‍ മാഗസിനില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ടതും വിവാദമായിരുന്നു. സാമ്പത്തികമായ അച്ചടക്കമില്ലായ്മ റെയ്നോള്ഡ്സി്ന് പിന്നീട് വിനയായി. എന്നാല്‍ എവരേയും ഞെട്ടിച്ച് 97ല്‍ ബൂഗി നൈറ്റ്സിലൂടെ വീണ്ടുമൊരു തിരിച്ചുവരവ് നടത്തി.ഈ ചിത്രത്തില്‍ ഓസ്കാര്‍ നോമിനേഷന് ലഭിച്ചിരുന്നു. അഭിനയ പാടവത്തിലൂടെ നേടിയെടുത്ത ഗോള്‍ഡന്‍ ഗ്ലോബ് , എമ്മി പുരസ്കാരങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചാണ് റെയ്നോള്‍ഡ്സ് പിന്നീട് ശ്രദ്ധേയനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക