പൂജാദ്രവ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കർപ്പൂരം. പൂജയ്ക്ക് പുറമെ പല ഔഷധങ്ങളുടെ നിർമ്മാണ പ്രക്രിയയിൽ കർപ്പൂരം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതിനൊക്കെ പുറമെ ചർമ്മത്തിനും മുടിക്കും കരുത്തും ആരോഗ്യവുമേകാൻ കർപ്പൂരം ഉപയോഗിക്കുന്നതെങ്ങനെയാണെന്ന് നോക്കാം.
പൊള്ളലിന്റെ പാടുകള്‍ നീക്കാനും ഏറ്റവും ഉത്തമമാണ് കര്‍പ്പൂരം. അല്പം കര്‍പ്പൂരം വെള്ളത്തില്‍ ചാലിച്ച് പൊള്ളലേറ്റ ഭാഗത്തു പുരട്ടിയാല്‍ മതിയാകും. പൊള്ളല്‍ മുഴുവന്‍ ഭേദമായതിനു ശേഷം മാത്രം ഇങ്ങനെ ചെയ്യുക. അല്ലെങ്കില്‍ അണുബാധയ്ക്കു സാധ്യത കൂടുതലാണ്.
മുഖക്കുരുവും മുഖക്കുരു പാടുകളും മായ്ക്കാനുള്ള നല്ലൊരു വഴിയാണ് കര്‍പ്പൂരം. കര്‍പ്പൂരതൈലം കുറച്ച് മുഖത്ത് പുരട്ടുകയോ ഫേസ് പായ്ക്കില്‍ അല്പം കര്‍പ്പൂരം പൊടിച്ചു ചേർക്കുകയോ ചെയ്യാം.
ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ പരിഹരിക്കാനും കര്‍പ്പൂരം പുരട്ടുന്നത് നല്ലതാണ്.
വിണ്ടുപൊട്ടിയ ഉപ്പുറ്റികള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കര്‍പ്പൂരം. വെള്ളത്തില്‍ കര്‍പ്പൂരം കലക്കി ഇതില്‍ കാലുകള്‍ ഇറക്കി വച്ചാല്‍ മതിയാകും.
മുടിയുടെ വളര്‍ച്ചയ്ക്കും കര്‍പ്പൂരം നല്ലതാണ്. തേയ്ക്കുന്ന എണ്ണയില്‍ കര്‍പ്പൂരം ചേര്‍ത്തിളക്കാം. മുടി വളര്‍ച്ചയ്ക്കും മുടിയ്ക്കു തിളക്കവും മൃദുത്വവും ലഭിയ്ക്കുന്നതിനും ഇത് നല്ലതാണ്. കര്‍പ്പൂരതൈലത്തില്‍ അല്പം തൈരോ മുട്ടയോ ചേർത്ത് മുടിയിൽ പുരട്ടുന്നത് നല്ലതാണ്.
മുടികൊഴിച്ചിലിനും കര്‍പ്പൂരം നല്ലതാണ്. കര്‍പ്പൂരം ചേര്‍ത്ത എണ്ണയുപയോഗിച്ച് തല മസാജ് ചെയ്യാം. സ്ട്രെസ് കുറയ്ക്കാനും റിലാക്സ് ചെയ്യാനും കര്‍പ്പൂരം ചേര്‍ത്ത എണ്ണ കൊണ്ട് തല മസാജ് ചെയ്യുന്നത് നല്ലതാണ്.
നെല്ലിക്ക നീര് മുഖത്ത് തേക്കാറുണ്ടോ..? സൗന്ദര്യസംരക്ഷണത്തിന് നെല്ലിക്കയുടെ പങ്ക് നോക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക