കേടുപറ്റിയ രണ്ടായിരത്തിൽ നോട്ടുകൾ ഇനി ബാങ്കുകളിൽ വാങ്ങാം നിന്നും മാറ്റി വാങ്ങാം. രണ്ടായിരത്തിന്റേതുൾപ്പടെ പുതിയ 500, 200 രൂപ നോട്ടുകളും മാറ്റി നൽകുന്നതിന് നോട്ട് റീഫണ്ട് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി റിസര്‍വ് ബാങ്ക് ഉത്തരവിറക്കി.
പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും 2009ലെ നോട്ട് റീഫണ്ട് ചട്ടങ്ങളില്‍ മാറ്റം വരുത്താത്തതിനാല്‍ കീറിയതും മുഷിഞ്ഞതുമായ രണ്ടായിരത്തിന്റേത് ഉള്‍പ്പെടെയുള്ള നോട്ടുകള്‍ മാറ്റി നല്കാന് ബാങ്കുകള്‍ക്കു കഴിഞ്ഞിരുന്നില്ല. ഇത് വൻതോതിലുള്ള വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതേത്തുടർന്നാണ് റിസേർവ് ബാങ്കിന്റെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക