മലയാളികളുടെ ഭക്ഷണത്തിൽ ഒഴിച്ച് കൂടാകാത്ത ഒന്നാണ് സവാള. ആഹാരത്തിന് രുചി കൂട്ടുന്നതിനോടൊപ്പം തന്നെ സവാളയ്ക്ക് നിരവധി ഔഷധ ഗുണങ്ങളുമുണ്ട്. അവയെന്താണെന്ന് നോക്കാം.
സവാളയുടെ ഉപയോഗം രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറച്ച് രക്താതിസമ്മർദ്ദം തടയും. രക്ത കുഴലുകൾക്കുള്ളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെയും (അതീറോസ്ക്ലീറോസിസ്) ഇത് തടയുന്നു. ഇതു കൂടാതെ രക്തത്തിലെ പ്ലേറ്റ്ലറ്റുകളില്‍ കൊഴുപ്പ് അടിഞ്ഞു കൂടി രക്തം കട്ടപിടിക്കുന്നതിനെ തടയാനുള്ള പ്രകൃതിദത്തമായ ഗുണവും സവാളയ്ക്കുണ്ട്.
ആന്ജൈയന എന്ന നെഞ്ചു വേദനയ്ക്ക് ചൈനീസ് മെഡിസിനില്‍ സവാള ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, അലർജ്ജി മൂലമുള്ള ബ്രോങ്കൈറ്റിസ്, ആസ്ത്മ, ശ്വാസകോശത്തെ ബാധിക്കുന്ന ബാക്ടീരിയല്‍ അണുബാധ എന്നിവയില്‍ നിന്നൊക്കെ സംരക്ഷണം നല്കാന് സവായ്ളക്ക് കഴിയും.
സവാളയുടെ നീരും, തേനും ഒരേ അളവില്‍ കലർത്തി കഴിച്ചാല്‍ തൊണ്ടവേദനയും, ചുമയും കുറയും. തേനീച്ച കുത്തിയാലുണ്ടാകുന്ന വേദനക്ക് ഉള്ളി നീര് പുരട്ടുന്നത് നല്ലതാണ്.
പ്രാണികളോ, തേളോ കുത്തിയാല്‍ സവാളയുടെ നീരോ, സവാള അരച്ചതോ പുരട്ടിയാല്‍ മതി.
കടുത്ത ചെവിവേദനയുണ്ടെങ്കില്‍ ഏതാനും തുള്ളി സവാളനീര് ചെവിയില്‍ ഇറ്റിക്കുക. ചെവിയില്‍ മൂളല്‍ അനുഭവപ്പെടുന്നതിന് ഒരു കോട്ടണ്‍ തുണിയില്‍ സവാളയുടെ നീര് മുക്കി ചെവിയില്‍ ഇറ്റിച്ചാല്‍ മതി.
സവാള നീരും തേനും അല്ലെങ്കില്‍ സവാള നീരും ഒലിവെണ്ണയും ചേർന്ന മിശ്രതം ത്വക്കിന് തിളക്കമേകുന്നു. മുഖക്കുരു കുറയ്ക്കാനും സഹായിക്കുന്നു.
ലൈംഗിക ശേഷി ശക്തിപ്പെടുത്താന്‍ കഴിവുള്ളതാണ് ഉള്ളി. ഒരോ സ്പൂണ്‍ ഉള്ളിനീരും, ഇഞ്ചി നീരും പരസ്പരം കലർത്തി ദിവസം മൂന്ന് പ്രാവശ്യം കഴിക്കുന്നത് ലൈംഗികശേഷി കൂട്ടാന്‍ സഹായിക്കും.
വയറ്റില്‍ അസിഡിറ്റി മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്കും, ബാക്ടീരിയ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്കും ഉള്ളി നല്ലൊരു മരുന്നാണ്.
സവാള ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നു.
സവാളയും തുല്യ അളവില്‍ ചക്കരയും ചേര്‍ത്ത് കഴിക്കുന്നത് തടി വെയ്ക്കാന്‍ സഹായകമാണ്.
സവാളയുടെ ഏതാനും അല്ലി അരിഞ്ഞ് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രമൊഴിക്കുമ്പോള്‍ വേദന ഉള്ളവർക്ക് ആശ്വാസം നല്‍കും.
തടി,വയര്‍ കുറയ്ക്കാന്‍ തണുത്ത നാരങ്ങാവെള്ളം; എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഫലം വിപരീതം
പ്രതികരിക്കാൻ ഇവിടെ എഴുതുക