നടൻ ടോവിനോ തോമസിന്റേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രം മികച്ച അഭിപ്രായത്തോട് മുന്നേറുകയാണ്. പുകവലിക്കാരനായ യുവാവിന്റെ കഥ പറയുന്ന ചിത്രത്തിൽ സംയുക്ത മേനോൻ ആണ് നായിക. എന്നാലിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായിരിക്കുന്നത് ചിത്രത്തിലെ ടോവിനോയുടെ ചുംബന രംഗമാണ്. അടുത്ത കാലത്ത് പുറത്തിറങ്ങിയ മായാനദി, അഭിയുടെ കഥ അനുവിന്റേയും തുടങ്ങിയ ചിത്രങ്ങളിലും ടോവിനോ ചുംബന രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടു കൂടി മലയാളത്തിലെ ഇമ്രാൻ ഹാഷ്മി എന്ന ടാഗ് തന്നെ പ്രേക്ഷകർ ടോവിനോയ്ക്കിപ്പോൾ ചാർത്തിക്കൊടുത്തിരിക്കുകയാണ്.
ടോവിനോയുടെതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം കുപ്രസിദ്ധ പയ്യനിൽ അനു സിത്താരയാണ് നായിക. താരത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ ഒരാരാധകൻ ഇട്ട കമന്റിന് ആണ് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ചേച്ചി ടോവിനോ മച്ചാനുമായി കുറച്ച് ഗ്യാപ്പിട്ടാൽ നിന്നാൽ മതിയെന്ന ആരാധകന്റെ കമന്റിന് ചിത്രത്തിൽ ടോവിനോയുമായി ചേർന്ന് നിൽക്കുന്ന ചിത്രം പങ്കു വച്ചുകൊണ്ട് ഇത്രയും ഗ്യാപ്പ് ,മതിയോ എന്നാണ് അനു മറുപടി നൽകിയത്.
തീവണ്ടി നായിക സംയുക്ത മേനോന്റെ തകർപ്പൻ പെർഫോമൻസുമായി ലില്ലി ട്രെയ്ലർ; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക