അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത് അച്ഛനായിരിക്കുകയാണ്. താരം തന്നെയാണ് ഫെയ്സ്ബുക്കിലൂടെ കുഞ്ഞു പിറന്നതിന്റെ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്. എന്റെ ജീവൻ എന്ന ക്യാപ്ഷ്യനോടെ തന്റെയും കുഞ്ഞിന്റെയും സെൽഫിയാണ് ശരത് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തത്. അവന്തിക ശരത് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
പ്രളയം കേരളത്തെ ഉലച്ചപ്പോൾ തന്റെ പൂർണ്ണ ഗർഭിണിയായ ഭാര്യയെ രക്ഷിക്കണമെന്നഭ്യർഥിച്ചു കൊണ്ട് ശരത് ഇട്ട ലൈവ് എല്ലാവരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ചെങ്ങന്നൂർ വെണ്മണിയിൽ അകപ്പെട്ടു പോവുകയായിരുന്നു ശരത്തിന്റെ ഭാര്യ രേഷ്മ. പിന്നീട് രക്ഷാപ്രവർത്തകരെത്തിയാണ് രേഷ്മയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. പ്രളയ സമയത്ത് ശരത് ചെന്നൈയിൽ ഷൂട്ടിംഗ് തിരക്കുകളിൽ പെട്ട് പോവുകയായിരുന്നു.
കഴിഞ്ഞ വർഷമാണ് ശരത്തും രേഷ്മയും വിവാഹിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക