വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിനെ ഹർത്താൽ ദിനത്തിൽ കയ്യേറ്റം ചെയ്ത കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പത്താനാപുരം ബൂത്ത് പ്രസിഡന്റ് ഷാജിയാണ് അറസ്റ്റിലായത്. സംഭവത്തില്‍ 25 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുന്നിക്കോട് പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച രാവിലെ ഔദ്യോഗിക വാഹനത്തിൽ പത്തനാപുരത്തേക്ക് പോവുകയായിരുന്ന ഷാഹിദാ കമാലിനെ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ കാര്‍ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.
തലവൂര്‍ നടുത്തേരിയിലുള്ള കോണ്‍ഗ്രസ് ഭവനു മുന്നില്‍വെച്ച് വാഹനം തടഞ്ഞ പ്രവര്‍ത്തകര്‍ പിറകിലത്തെ സീറ്റിലിരുന്ന ഷാഹിദയുടെ മുടിയില്‍ കുത്തിപ്പിടിച്ച് തലയില്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക