ആഘോഷങ്ങളൊഴിവാക്കി സ്കൂൾ കലോത്സവം നടത്താൻ തീരുമാനമായി. ചെറിയ രീതിയിലാണെങ്കിലും കലോല്‍സവം നടത്തണമെന്നും കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുത്തരുതെന്നുമുള്ള അഭിപ്രായങ്ങളെ മുൻനിർത്തിയാണ് ഈ തീരുമാനം.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഫണ്ട് മുടക്കുന്ന മേളകള്‍ ഒരുവര്‍ഷത്തേക്ക് മാറ്റിവെയ്ക്കുവാന്‍ തീരുമാനിച്ചിരുന്നു. മേളകള്‍ക്ക് മുടക്കേണ്ട തുകകള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായിരുന്നു നിര്‍ദ്ദേശം. അതേസമയം സ്കൂള്‍ കലോല്സവത്തിന്റെയും കായികമേളയുടെയും നടത്തിപ്പ് സംബന്ധിച്ച് പിന്നീട് തീരുമാനം എടുക്കുമെന്നും പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക