മൂന്ന് കോടിയിലേറെ ഉപയോക്താക്കളുള്ള ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ വീഴ്ച. സൈബര്‍ സുരക്ഷാ വിദഗ്ധനായ എല്ലിയട്ട് തോംസന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണമാണ് ക്രോമിലെ സുരക്ഷാ വീഴ്ച വെളിച്ചത്തുകൊണ്ടുവന്നത്. ഹാക്കര്‍മാര്‍ക്ക് ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന വീഴ്ചയാണ് കണ്ടെത്തിയത്.
ബ്രൗസറിൽ സേവ് ചെയ്ത പാസ്സ്വേർഡുകൾ എളുപ്പത്തിൽ മോഷ്ടിക്കാൻ സാധിക്കുമെന്നും ഹാക്കർമാർക്ക് അനായാസം വെബ് കാം പ്രവർത്തിക്കാൻ സാധിക്കുമെന്നും സംഘം കണ്ടെത്തി. ലണ്ടന്‍ ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ സ്ഥാപനമായ ഷുവര്‍ ക്ലൗഡ് നേരത്തെ തന്നെ ഇക്കാര്യം ഗൂഗിളിനെ അറിയിച്ചതാണ്. എല്ലാം സുരക്ഷിതമാണെന്നാണ് ഗൂഗിള്‍ അന്ന് പ്രതികരിച്ചത്.
വൈഫൈ ഇന്റര്‍നെറ്റ് കണക്ഷനില്‍ അഡ്മിനായി കയറുന്നവര്‍ ക്രോമില്‍ സേവ് ചെയ്യുന്ന പാസ്വേഡുകളാണ് സുരക്ഷിതമല്ലാത്തത്.
നിങ്ങളുടെ ക്രോമിലും എന്തെങ്കിലും സംശയം തോന്നുന്നുണ്ടെങ്കില്‍ ക്രോമില്‍ സൂക്ഷിച്ച പാസ്വേഡുകള് മായ്ച്ചുകളഞ്ഞ് ഓട്ടോമാറ്റിക് റീ കണക്ഷന് ഓഫാക്കുകയെന്നതാണ് വിദഗ്ധര്‍ നല്കുന്ന നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക