പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം ഓൺലൈൻ ഷോപ്പിംഗ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ഐജി ഷോപ്പിംഗ് എന്നാകും ആപ്പിന്റെ പേരെന്നും സൂചനകളുണ്ട്. ആപ്പിന്റെ അവസാനഘട്ട പണിപ്പുരകളിലാണ് ഇൻസ്റ്റാഗ്രാം എന്നാണ് വാർത്തകൾ. എന്നാൽ ഇൻസ്റ്റാഗ്രാം ഔദ്യോഗികമായി ഇക്കാര്യം സ്ഥിതീകരിച്ചിട്ടില്ല.
രണ്ടരക്കോടിയോളം വ്യവസായ സ്ഥാപനങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ടുണ്ട്. ഇതിൽ 20 ലക്ഷത്തോളം അക്കൗണ്ടുകൾ പരസ്യദാതാക്കളാണ്. ഇത് കൂടാതെ ഇൻസ്റ്റാഗ്രാം യൂസേഴ്സിൽ അഞ്ചിൽ നാല് പേരും ഏതെങ്കിലും ഒരു വ്യവസായ സ്ഥാപനത്തിന്റെയെങ്കിലും അക്കൗണ്ട് ഫോളോ ചെയ്യുന്നവരാണ്. ഇതിനാൽ ഇത്തരം അക്കൗണ്ടുകൾക്കായി ഒരു പ്രത്യേകം ആപ്പ് നിർമ്മിക്കുന്നത് ലാഭകരമായിരിക്കും എന്നാണ് വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക