പുരുഷന്മാര്ക്ക് ശരീരത്തിലെ രോമവളര്‍ച്ചയ്ക്കും മസിലുകള്‍ക്കും സെക്സ് കഴിവുകള്‍ക്കുമെല്ലാം ടെസ്റ്റോസ്റ്റിറോണ്‍ പ്രധാനമാണ്. ടെസ്റ്റോസ്റ്റിറോണ്‍ സാധാരണയായി പുരുഷഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഒന്നാണ്. പുരുഷന്മാര്ക്ക് പുരുഷലക്ഷണം നല്കുന്ന ഒന്ന്.
എന്നാൽ ചില പുരുഷന്മാരില് ഈ ഹോര്‍മോണ്‍ തോത് നിശ്ചിത അളവിലും കുറയും. ഇതിന് ജീവിതശൈലികളുള്പ്പെടെയുള്ള പല കാരണങ്ങളുമുണ്ടാകും. എന്തൊക്കെയാണെന്ന് നോക്കാം.
അതിൽ ഒന്നാണ്, സാധാരണയായി രാവിലെ എഴുന്നേല്ക്കുമ്പോള് പുരുഷന്മാര്ക്ക് ഉദ്ധാരണമുണ്ടാകുന്നതു സാധാരണയാണ്. എന്നാല്‍ ഇതു സംഭവിയ്ക്കുന്നില്ലെങ്കില്‍ കാരണം ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവുമാകാം. അതുപോലെ ഈ ഹോര്‍മോണ്‍ കുറവെങ്കില്‍ ഉറക്കപ്രശ്നങ്ങള്‍, അതായത് ശരിയായി ഉറക്കം ലഭിയ്ക്കാത്തതു സാധാരണം. പ്രത്യേകിച്ചും 35 വയസിനു ശേഷം ഉറക്കം കുറവെങ്കില്‍ ഇതാകാം കാരണം.
കൂടാതെ നിരാശ, ഡിപ്രഷന്, അസ്വസ്ഥത, തളര്‍ച്ച തുടങ്ങിയവ ഈ ഹോര്‍മോണ്‍ കുറവു കൊണ്ടും അനുഭവപ്പെടാം. തലച്ചോറിനെ ഹോര്‍മോണ്‍ കുറവു ബാധിയ്ക്കുന്നതാണ് കാരണം. മുടി കൊഴിച്ചില്‍, കൊളസ്ട്രോള്‍ തോതു കൂടുക തുടങ്ങിയവയ്ക്കു കാരണവും ചിലപ്പോള്‍ ടെസ്റ്റോസ്റ്റിറോണ്‍ കുറവാകാം. ടെസ്റ്റോസ്റ്റിറോണ്‍ കുറവ് പുരുഷന്മാരില് വയര്‍ ചാടാനും തടി കൂടാനും മസില് അയയാനുമെല്ലാം കാരണമാകും.
മറ്റൊന്ന് കുറഞ്ഞ സെക്സ് താല്പര്യമാണ്. സെക്സ് സംബന്ധമായ പ്രശ്നങ്ങള്‍ക്കൊപ്പം സെക്സ് താല്പര്യവും കുറയും.എന്നാൽ ഇതിന് ചികിത്സ തേടിയാല്‍ പ്രശ്നം എളുപ്പം പരിഹരിയ്ക്കാം.
നിങ്ങൾ സോയ പാല് കുടിക്കാറുണ്ടോ..; ഇത് പുരുഷന്മാരിൽ വരുത്തുന്ന മാറ്റങ്ങൾ അറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക