ആനക്കഥകള്‍ കേട്ട് ആനകളെ കാണാന്‍ നമുക്ക് ഒരു യാത്ര പോകാം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആന പ്രേമികള്‍ ഏത് ജില്ലയിലാണോ ഉള്ളത്, യാത്ര അവിടേയ്ക്ക് തന്നെയാവാം. തൃശൂര്‍ ജില്ലയുടെ ഏത് കോണില്‍ ചെന്നാലും കാണാവുന്ന കാഴ്ചയാണ് ഗജവീരന്മാരുടെ കൂറ്റന്‍ ഫ്ലക്സുകള്‍. ആനകളില്ലാതെ തൃശൂര്‍ക്കാര്‍ക്ക് ഒരു ആഘോഷവുമില്ല.
തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപത്തായാണ് പുന്നത്തൂര്‍ കോട്ട സ്ഥിതി ചെയ്യുന്നത്. പുന്നത്തൂര്‍ കോട്ട ഇന്ന് അറിയപ്പെടുന്നത് ആനക്കോട്ടെയെന്നാണ്. മുന്‍പ് ഇതൊരു കോവിലകം ആയിരുന്നു. 66 ആനകളാണ് ഈ ആനകോട്ടയിലുള്ളത് ഇത്തരത്തില്‍ നാട്ടനകളെ സംരക്ഷിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമാണ് ഇത്.
രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചര വരെയാണ് പ്രവേശന സമയം. മുതിര്‍ന്നവര്‍ക്ക് അഞ്ച് രൂപയും കുട്ടികള്‍ക്ക് ഒരു രൂപയും പ്രവേശ ഫീസ് അടയ്ക്കണം. ഫോട്ടോ എടുക്കാന്‍ 25 രൂപയും വീഡിയോയ്ക്ക് 1000 രൂപയുമാണ് ഫീസ്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പുന്നത്തൂര്‍ കോട്ടയില്‍ എത്താം. ഇവിടുത്തെ കോവിലകം സിനിമാ പ്രേമികള്‍ക്ക് സുപരിചിതമായിരിക്കും. ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമ ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്.
കാവേരി ഒരു നീരുറവയായി ഊറിവരുന്നത് കാണാൻ തലക്കാവേരിയിലേക്കൊരു യാത്ര പോകാം
പ്രതികരിക്കാൻ ഇവിടെ എഴുതുക