വലാക് എന്ന കന്യാസ്ത്രീ നമുക്കേവർക്കും സുപരിചിതയാണ്. കണ്‍ജുറിങ് 2 എന്ന സിനിമയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട വലാക് ഇപ്പോഴിതാ ദി നണ് എന്ന ചിത്രത്തിലൂടെ വീണ്ടും ലോകത്തെയാകെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റൊമാനിയയില്‍ നടന്ന ഒരു കന്യാസ്ത്രീയുടെ ദുരൂഹ സാഹചര്യത്തിലുണ്ടായ മരണമാണ് ദി നണിലെ മുഖ്യ പ്രമേയം.
അമേരിക്കൻ നടിയായ ബോണി ആരണ്‍സിനെയാണ് വലാക്കിനെ അവതരിപ്പിക്കുന്നത്. ബോണിയുടെ മുഖത്തിന്റെ പ്രത്യേക ആകൃതി കാരണം സിനിമാരംഗത്ത് തിളങ്ങില്ലെന്ന് നിരവധി പേര് അവരോട് പറഞ്ഞിട്ടുണ്ട്. തന്റെ നീണ്ട വലിയ മൂക്ക് കാരണം നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബോണി പറയുന്നു.
എന്നാൽ മുഖത്തിന്റെ ഈ സവിശേഷത കാരണം ഇപ്പോൾ ലോകമറിയുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചതിന്റെ ത്രില്ലിലാണ് ബോണി. വലാക് എന്ന കഥാപാത്രത്തെ താൻ ഏറെ ആസ്വദിച്ചാണ് അവതരിപ്പിച്ചതെന്നും ബോണി പറയുന്നു.
കണ്‍ജുറിങ് 2, ദി നണ് എന്നീ ചിത്രങ്ങൾക്ക് പുറമെ ഡിയര്‍ ഗോഡ്, ഷാലോ ഹോള്‍, റിസ്റ്റ്കട്ടേഴ്സ്: എ ലവ് സ്റ്റോറി, ഐ നോ ഹു കില്‍ഡ് മി, ഹെല് റൈഡ്, ഡ്രാഗ് മി ടു ഹെല് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ബോണി വേഷമിട്ടിട്ടുണ്ട്. പ്രിന്‍സസ് ഡയറീസിലും ബോണി വേഷമിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക