സെപ്റ്റംബര്‍ 10 മുതല്‍ 18 വരെയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഖത്തര്‍ എയര്‍വേയ്സിന്റെ പുതിയ ആനുകൂല്യങ്ങള്‍. ഖത്തര്‍ എയര്‍വേസിലൂടെ വിനോദ യാത്രകള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക് മികച്ച നിരക്കിളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കൂടാതെ ഹോട്ടല്‍ ബുക്കിങ്ങുകള്‍, കാര്‍ റെന്റല്‍, എ ഐ മഹാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് സര്‍വീസ് എന്നിവയും, ഖത്തര്‍ എയര്‍വേസ്.കോം എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭ്യമാകും. വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് ട്രിപ്പിള്‍ഡ് ക്യു മെയിലുകള്‍ നേടുന്നതിനോടൊപ്പം ക്യു മൈല്‍സ് ആനുകൂല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാം.
നിലവില്‍ ആറ് ഭൂഖണ്ഡങ്ങളിലായി 200 ലധികം വിമാനങ്ങളാണ് ഖത്തര്‍ എയര്‍വേസ് സര്‍വീസ് നടത്തുന്നത്. 2018 -19 കാലയളവില്‍ മാത്രം 16 പുതിയ സര്‍വീസുകളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക