പണം വച്ച് അനധികൃതമായി ചീട്ടുകളിച്ചവരെ കൊച്ചിയിൽ നിന്നും പിടികൂടി. പിടിച്ചെടുത്ത തുക പ്രളയബാധിതരെ സഹായിക്കാനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോലീസ് കൈമാറി.
ഫെബ്രുവരി 18നാണ് മലപ്പുറം വണ്ടൂരില്‍ നിന്നും പോലീസ് ചീട്ടുകളി സംഘത്തെ പിടികൂടുന്നത്. ഇവരില്‍ നിന്നും ഏകദേശം 6200 രൂപയാണ് അന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മുഴുവന്‍ തുകയും പോലീസ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു. അനധികൃത ചീട്ടുകളിയെ തുടര്‍ന്ന് വണ്ടൂര്‍ ഡൊമിനോ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് പോലീസ് അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് പ്രകാരം ക്ലബ് വീണ്ടും പ്രവര്‍ത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക