പിതാവ് 18 മാസം പ്രായമുള്ള മകളെ ടെറസില്‍ നിന്ന് താഴേക്ക് എടുത്തെറിഞ്ഞു. രണ്ടാമതും ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരിലാണ് ഈ അക്രമം. അരവിന്ദ് ഗംഗ്വര് എന്നയാളാണ് സ്വന്തം കുഞ്ഞിനോട് ഇത്തരത്തിലൊരു ക്രൂരത ചെയ്തത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉത്തര്‍പ്രദേശിലെ പര്‍ദൗളി എന്ന ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. മദ്യലഹരിയിലാണ് പിതാവ് ഇക്കാര്യം ചെയ്തതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പിതാവിനെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
അരവിന്ദന്റെ ഭാര്യ അഞ്ച് ദിവസം മുമ്പാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാൽ ഇതും പെൺകുട്ടിയായതോടെ ഇയാൾ മാനസിക സമ്മര്‍ദ്ദത്തിലാകുകയായിരുന്നുവെന്ന് ഗ്രാമവാസികൾ വ്യക്തമാക്കി.
ഉപജില്ലാ നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ച സംഭവം: ഒന്‍പത് പേർ അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക