മുപ്പതു കഴിഞ്ഞവര്‍ക്ക് മുടി കൊഴിച്ചിലും നരയുമൊക്കെ അല്പം കൂടുതലായി മാറും. അതുപോലെ മസിലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സ്ഥിരമായി വർക്ക്ഔട്ട് ചെയ്യുന്നത് വളരെ നല്ലതാണ്. മികച്ച ഒരു ട്രെയിനറെ കണ്ടെത്തി കാർഡിയോ എക്സർസൈസുകൾ ചെയ്യുന്നത് വളരെ നല്ലതാണ്. ഓട്ടം, സ്കിപ്പിംഗ് തുടങ്ങിയവയെല്ലാം ജിമ്മിൽ പോകാതെ തന്നെ ചെയ്യാവുന്നതാണ്.
പ്രായമേറും തോറും ചർമ്മത്തിൽ നിന്ന് ആന്റി ഓക്സിഡന്റുകൾ നഷ്ടപ്പെട്ടു തുടങ്ങും. ഇത് നിലനിർത്തുകയാണ് പ്രധാനം.ഇതിനായി പോഷക പ്രധാനമായ ആഹാരം ശീലമാക്കുകയാണ് വേണ്ടത്. നല്ല നിറമുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും ശീലമാക്കുകയാണ് ഉത്തമം.
കൂടാതെ ചർമ്മത്തിന്റെ മൃദുത്വത്തിനും എളുപ്പത്തിലുള്ള ദഹനത്തിനുമെല്ലാം ധാരാളം വെള്ളം കുടിക്കണം. വേനൽക്കാലത്ത് ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടാതെ നോക്കണം. ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെട്ടാൽ അത് ആദ്യം ബാധിക്കുക ചർമ്മത്തെയായിരിക്കും. അത് തൊലിപ്പുറത്തെ എണ്ണമയം ഇല്ലാതാക്കി ചുളിവുകൾ വന്നുതുടങ്ങാൻ കാരണമാകും.
അമിതഭാരം കുറയ്ക്കണോ..; എങ്കിൽ വയറുനിറച്ചുള്ള പ്രാതല്‍ ശീലമാക്കിക്കോളൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക