തിരുവനന്തപുരം തുമ്പ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എസ് ഐ ഉൾപ്പടെയുള്ള പോലീസുകാരെ മർദ്ദിച്ച കേസിൽ 25 സി പി എം പ്രവർത്തകർക്കെതിരെ കേസ്. സി പി എം ജില്ലാനേതാക്കളുടെ നേതൃത്വത്തിലാണ് അക്രമം അഴിച്ചു വിട്ടത്.
വാഹന പരിശോധനയ്ക്കിടയിൽ പിടികൂടിയ സി പി എം പ്രവർത്തകനെ എസ് ഐ മർദ്ദിച്ചെന്നാരോപിച്ചാണ് വെള്ളിയാഴ്ച രാത്രിയോടെ അതിക്രമം ഉണ്ടായത്. പോലീസുകാരെയും അസഭ്യം പറഞ്ഞത് തടയാന്‍ ശ്രമിച്ച എസ് ഐ അടക്കമുള്ളവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പലതവണ മര്‍ദ്ദിച്ചു. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താല്‍ ദുഃഖിക്കേണ്ടിവരുമെന്നു ഭീഷണിയും മുഴക്കി.
ജില്ലാ കമ്മിറ്റിയംഗങ്ങളായ ആറ്റിപ്ര സദാനന്ദന്, വി.എസ്.പത്മകുമാര്‍ എന്നിവരാണ് സ്റ്റേഷന് ആക്രമണത്തിനു നേതൃത്വം നല്‍കിയതെന്നു പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക