ഐ ഫോണിന്റെ പുതിയ മോഡലുകളായ ഐഫോണ്‍ XS, ഐഫോണ്‍ XS Max എന്നിവ പുറത്തിറങ്ങിയതോടെ ലോകം മുഴുവൻ ചർച്ചയായിരിക്കുകയാണ് ഇ സിം. ആദ്യമായാണ് ആപ്പിൾ ഡ്യൂവൽ സിം സൗകര്യമുള്ള ഐ ഫോൺ മോഡലുകൾ പുറത്തിറക്കുന്നത്, ചൈന ഒഴികെയുള്ള രാജ്യങ്ങളിൽ സെക്കന്റ് സിം ഇ സിം ആയിരിക്കുമെന്നും ആപ്പിൾ പ്രഖ്യാപിച്ചിരുന്നു. ഇതോടു കൂടി ലോകം മുഴുവൻ ഇപ്പോൾ ഇ സിമ്മിനെക്കുറിച്ചാണ് ചർച്ച.
വിവിധ ടെലികോം കമ്പനികളുടെ സേവനം ലഭ്യമാകാനായി പല സിമ്മുകൾ എന്ന സങ്കൽപ്പത്തിൽ നിന്നും ഒരു ഫോണിന് ഒരു സിം എന്നത്തിലേക്കാണ് ഇ സിം നമ്മെ കൂട്ടി കൊണ്ട് പോകുന്നത്. ഇലക്ട്രോണിക്സിം അഥവാ ഇ-സിം, ഇതുവരെ നാം കണ്ട ഭൗതികമായ കാര്‍ഡ് സങ്കല്‍പ്പത്തെ ഇല്ലാതക്കുന്നു. ഇനി പുതിയ കണക്ഷന് എടുക്കുന്നതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ല. ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക് ചിപ്പ് അഥവാ എംബഡഡ് സിം (ഇസിം) ഉണ്ടാകും.
സ്മാര്‍ട്ട് ഡിവൈസുകളുടെ മദര്‍ ബോര്‍ഡുകളില്‍ അഭിവാജ്യഭാഗമായ രീതിയില്‍ വെര്‍ച്വല്‍ സ്പേസില്‍ ആയിരിക്കും ഇനി സിമ്മുകളുടെ സ്ഥാനം. ആഗോള മൊബൈല്‍ നെറ്റ്വർക്ക് ഓപറേറ്റഴ്സിന്റെ അസ്സോസിയേഷനായ ജി.എസ്.എം.എ (Group Special Mobile Association) ആണ് ഇസിം എന്ന ആശയം മുന്നോട്ടു വച്ചതും വികസിപ്പിച്ചച്ചതും.
ഇ സിമ്മിന്റെ നേട്ടങ്ങൾ
വിവിധ കണക്ഷനുകള്‍ക്കു വേണ്ടി സിമ്മുകള്‍ കൊണ്ട് നടക്കേണ്ട. ഓരോ ഫോണിനും ഒരു സിം കാര്‍ഡ് എന്ന സംവിധാനത്തിലേക്കു മാറും. പുതിയൊരു കണക്ഷന് എടുക്കുമ്പോൾ ആ കണക്ഷന്റെ ഐ ഡി ഇ ഫോണില്‍ നല്കിയാല് മതി.
ഒരു നമ്പറും ഒരു പ്ലാനും വിവിധ ഡിവൈസുകളില്‍ ഉപയോഗിക്കാം എന്നത് ഇസിമ്മിന്റെ മറ്റൊരു പ്രത്യേകതയാണ്.ഉദാഹരണത്തിന്,ഐഫോണില്‍ ഉപയോഗിക്കുന്ന അതെ നമ്പർ തന്നെ ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചിലും സെറ്റ് ചെയ്യാം.
രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ് ഇസിം സംവിധാനം. ഓരോ രാജ്യത്തേക്കും കടക്കുമ്പോൾ സിമ്മുകള്‍ മാറ്റി ഇടേണ്ടി വരില്ല. അതാതു രാജ്യങ്ങളിലെ മൊബൈല്‍ സര്‍വീസ് ദാതാക്കളില്‍ നിന്ന് ലഭിക്കുന്ന ഐ ഡി ഇ സിമുള്ള ഫോണില്‍ മാറ്റി നല്കിയാല് മതിയാകും.
ഇതിനെല്ലാം പുറമെ, കുറേ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അവ നഷ്ടപ്പെടാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു.
എല്‍ജി V40 തിന്‍ക്യു മൂന്ന് ക്യാമറകളോട് കൂടി ഒക്ടോബര്‍ 3ന് പുറത്തിറക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക