ഇളയദളപതി വിജയ്യുടെ ദീപാവലി റിലീസ് ചിത്രം സർക്കാരിന്റെ കേരളം റൈറ്റ്സ് വിറ്റു പോയത് റെക്കോർഡ് വിലയ്ക്കെന്ന് സൂചന. ഒരു തമിഴ് ചിത്രത്തിന്റെ വിതരണത്തിനായി കേരളത്തില്‍ നിന്ന് ലഭിക്കുന്ന ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന തുകയാണ് സര്‍ക്കാര്‍ നേടിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍. കൃത്യമായ തുക ഇതുവരെ പുറത്തുവന്നിട്ടില്ല. വോള്‍മാര്‍ട്ട് ഫിലിംസാണ് സർക്കാരിന്റെ കേരളം വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
മുരുകദാസ് സംവിധാനം ചെയ്യുന്ന സര്‍ക്കാരിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. സണ്‍ പിക്ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായികയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക