ഗോകുല്‍ സുരേഷിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഉള്‍ട്ട. തിരക്കഥാകൃത്ത് സുരേഷ് പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുശ്രീയും പ്രയാഗ മാര്‍ട്ടിനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഹാസ്യത്തിന്റെ അകമ്പടിയോടെയാണ് ഒരുക്കുന്നത്.
നാടന്‍ പെണ്ണും നാട്ടും പ്രമാണിയും, അച്ഛനെയാണെനിക്കിഷ്ടം, ദീപസ്തംഭം മഹാശ്ചര്യം, തുടങ്ങിയ വിജയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് സുരേഷ് പൊതുവാള്. സുരേഷ് പൊതുവാളിന്റെ ആദ്യ സംവിധാന സംരംഭമാണ് ഉൾട്ട.
രമോഷ് പിഷാരടി,ശാന്തികൃഷ്ണ, കെപിഎസി ലളിത,സേതുലക്ഷ്മി,രചന നാരായണന്‍കുട്ടി, കോട്ടയം പ്രദീപ്,ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
സിപ്പി ക്രിയേറ്റീവ് വര്‍ക്ക്സിന്റെ ബാനറില്‍ ഡോ സുഭാഷ് സിപ്പിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപീസുന്ദറും സുദര്‍ശനുമാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.
ഒക്ടോബര്‍ ആദ്യവാരം കണ്ണൂർ പയ്യന്നൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക