ആരാധകർ ഏറെ കാത്തിരിക്കുന്ന മണിരത്നത്തിന്റെ ചെക്ക ചെവന്ത വാനത്തിന്റെ സോങ് ടീസർ പുറത്തിറങ്ങി. ടീസറിലെ മഴൈ കുരുവി എന്ന ഗാനം പാടിയിരിക്കുന്നത് എആര്‍ റഹ്മാന് ആണ്. വൈരമുത്തുവിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നതും എ ആർ റഹ്മാൻ തന്നെയാണ്.
ഈ വര്‍ഷാദ്യം ഷൂട്ടിംഗ് ആരംഭിച്ച സിനിമ സെപ്റ്റബംര്‍ 28 ന് റിലീസ് ചെയ്യും. പ്രകാശ് രാജ്, അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി, അരുണ്‍ വിജയ്, ജ്യോതിക, ഐശ്വര്യ രാജേഷ്, അതിഥി റാവു എന്നിവരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങളാകുന്നത്. ജയസൂധ, ത്യാഗരാജന്, ചീനു മോഹന്‍, മന്‍സൂര്‍ അലിഖാന് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക