കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിന് ശേഷം ഇപ്പോൾ ജലസ്രോതസ്സുകൾ വറ്റി വരണ്ടു കൊണ്ടിരിക്കുകയാണ്. പ്രളയം വിതച്ച ദുരന്തങ്ങൾക്ക് പിന്നാലെ വരൾച്ച കൂടി നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. എന്നാൽ ജലസ്രോതസ്സുകൾ വറ്റിയതിന്റെ കാരണം വരൾച്ചയല്ലെന്ന കണ്ടെത്തുലുമായി ഭൂവിനിയോഗ ബോര്‍ഡ് രംഗത്ത് വന്നിരിക്കുകയാണ്.
ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം വരള്ച്ചയല്ലെന്നും പ്രളയത്തില്‍ ജല സ്രോതസ്സുകളിലെ മണല്‍ ഒലിച്ചുപോയി ആഴം വര്‍ധിച്ചതാണ് ഇതിന് കാരണമെന്നുമാണ് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പറയുന്നത്.
നദീതടം താഴ്ന്നതിനാലാണ് കിണറുകളിലെ ജലനിരപ്പ് താഴുന്നത് എന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ഒഴുകിയെത്തിയ ജലത്തിന്റെ പത്ത് ശതമാനം പോലും ഭൂഗര്‍ഭജലമായി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഭൂവിനിയോഗ ബോര്‍ഡ് കണ്ടെത്തി.
കേരള ലളിതകലാ അക്കാദമി ചിത്രകലാ പ്രദർശനത്തിനുള്ള ധനസഹായം നല്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക