ഷാർജയിൽ കെട്ടിട വാടക കുറഞ്ഞതായി ഷാര്‍ജ എമിറേറ്റ്സ്. താമസക്കാര്‍ എമിറേറ്റ് മാറുന്നതും കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മാണം പൂര്‍ത്തിയായതുമാണ് വാടക കുറയാന്‍ കാരണമായത്. 16 ശതമാനം വരെ വാടക കുറഞ്ഞതായി ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ പറഞ്ഞു.
ഒരു കിടപ്പുമുറിയും ഹാളും അടങ്ങുന്ന വണ്‍ ബെഡ് റൂം, രണ്ട് കിടപ്പുമുറികളും ഹാളുമുള്ള ടു ബെഡ് റൂം ഫ്ലാറ്റുകള്‍ക്കാണ് വാടക കുറഞ്ഞത്. ഷാര്‍ജയിലെ താമസക്കാര്‍ ദുബൈ, അജ്മാന് എമിറേറ്റുകളിലേക്ക് താമസം മാറിയതാണ് വാടകയിലെ മാറ്റത്തിന് നിദാനമായത്.
നിര്‍മാണത്തിലിരുന്ന കെട്ടിടങ്ങള്‍ താമസക്കാരെ സ്വീകരിക്കാന്‍ സജ്ജമായിരുന്നു. അല്‍ ഖാന്, അല്‍ മജാസ്, അല്‍ നഹ്ദ, അല്‍ ഖാസിമിയ മേഖലകളില്‍ എല്ലാം വാടക കുറഞ്ഞതായി കെട്ടിട ഉടമകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക