പുരാണകഥകളിലെ പ്രണയജോഡികളാണ് കാമദേവനും രതീദേവിയും. ക്ഷിപ്രകോപിയായ പരമശിവനെ പോലും പ്രണയാതുരനാക്കിയ കാമദേവനെ പൂജിക്കുന്നവര് ഏറെയുണ്ട്. നിങ്ങളുടെ സ്വകാര്യജീവിതത്തില്‍ പങ്കാളിയുമായുള്ള പ്രശ്നമോ കാമുകി/കാമുകനുമായുള്ള പ്രശ്നമോ എന്തും പരിഹരിക്കാൻ കാമദേവമന്ത്രം ഉരുവിടൂ.
”ഓം കാമദേവായ വിദ്മഹേ പുഷ്പബാണായ ധീമഹീ തന്നോനംഗ പ്രചോദയാല്‍”
എന്ന ഉപചാരമന്ത്രമാണ് കാമദേവപൂജയ്ക്കായി ഉച്ചരിക്കേണ്ടത്. കാമദേവന്റെ അനുഗ്രഹം ലഭിക്കുന്നതിനാണ് ഈ പൂജ നടത്തുന്നത്.
മന്ത്രോച്ചാരണ രീതി
വെള്ളിയാഴ്ച രാത്രി വേണം മന്ത്രം ജപിക്കാന്‍. പൂജാമുറിക്കടുത്ത് നെയ് വിളക്ക് കത്തിച്ചുവെച്ച് മന്ത്രം ഉച്ചരിക്കാം. കാമദേവന് പുഷ്പാര്‍ച്ചനയും ഒപ്പം ചന്ദനത്തിരി പുകയ്ക്കുകയും ആവാം. 40 ദിവസത്തോളം ഈ രീതി പിന്തുടര്ന്നാല് ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
ഇത് ഗണേശപ്രീതിക്ക് പറ്റിയ സമയം; സമൃദ്ധിയും വിജയവും കൈവരിക്കാൻ ഈ ഗണേശമന്ത്രങ്ങൾ ഉരുവിടൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക