ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഫെയ്സ്ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കും സി ബി ഐ നോട്ടീസ്. യു.കെ ആസ്ഥാനമായ ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനും ഇതോടൊപ്പം നോട്ടീസ് അയച്ചിട്ടുണ്ട്. ചോര്‍ത്തിയ വിവരങ്ങളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
കേന്ദ്ര നിര്‍ദേശത്തെത്തുടര്‍ന്ന് കേംബ്രിഡ്ജ് അനലിറ്റിക്കക്കും ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനും എതിരെ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. വിശദമായ അന്വേഷണത്തിന്റെ ആദ്യപടിയായാണ് ഇതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
കേംബ്രിഡ്ജ് അനലിറ്റിക്ക ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനെ ഉപയോഗപ്പെടുത്തി ഫേസ്ബുക്കിലൂടെ 5,62,455 ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്.
മൈക്രോ സിമ്മും നാനോ സിമ്മും കടന്ന് ഇ സിം; ഇ സിമ്മിനെപ്പറ്റി അറിയേണ്ടതെല്ലാം
പ്രതികരിക്കാൻ ഇവിടെ എഴുതുക