കുട്ടികൾ വേണമെന്ന് എല്ലാവരുടെയും ആഗ്രഹമാണ്. ഒരു കുഞ്ഞുവാവ വരാന്‍ പോകുന്നു എന്നറിയുമ്പോള്‍ തന്നെ അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നവര്‍ ആണ് ഇന്നത്തെ മാതാപിതാക്കള്‍. എന്നാൽ ഈ പറയുന്ന വസ്തുക്കള്‍ ഒരിക്കലും കുഞ്ഞുങ്ങളുടെ വളര്‍ച്ചാഘട്ടത്തെ സഹായിക്കില്ല; എന്തൊക്കെ എന്ന് നോക്കാം.
1 . വാക്കേഴ്സ്
വാക്കേഴ്സ് കുഞ്ഞിക്കാലുകള്‍ക്ക് നല്ലതെന്നാണ് പഠനം. ലോകമെമ്പാടുമുള്ള പീഡിയാട്രീഷ്യൻസ് കുട്ടികൾ വാക്കേഴ്സ് ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു. ഇത് കുഞ്ഞിന്റെ സ്വഭാവികമായി ബാലൻസ് ചെയ്യാനുള്ള സഹജബോധത്തെയും സ്വന്തം നടന്നു പഠിക്കാനുള്ള കഴിവിനെയും ബാധിക്കുന്നു. മാത്രമല്ല അപകടകരമായ വസ്തുക്കൾ കുഞ്ഞു വേഗത്തിൽ എടുക്കാൻ ഇത് കാരണമാകുന്നു.
2 .പേസിഫയർസ്
പേസിഫയർസ് കൂടുതലായി കാണപ്പെടുന്നത് വിദേശ രാജ്യങ്ങളിൽ ആണ്. ഇത് ഉപയോഗിക്കുന്നത് മൂലം കുട്ടികളിൽ SIDS (Sudden Infant Death Syndrome ) കുറവായി കാണപ്പെടുന്നു, പേസിഫയർസ് ഇന്ത്യൻ മാർക്കറ്റുകളിലും ഇപ്പോൾ സുലഭമായി ലഭ്യമാണ്. മിക്ക മാതാപിതാക്കളും കുട്ടികൾ പാല് കുടിക്കുന്നതിനിടെ തള്ള വിരൽ വായിൽ വയ്ക്കുന്നത് തടയാനാണ് പേസിഫയര്‍സ് കൊടുക്കുന്നത്. എന്നാല്‍ പേസിഫയര്സിന്റെ ഉപയോഗം മൂലം കുഞ്ഞുങ്ങൾക്കു പല്ലിനു പ്രശ്നമോ അതോ ചെവിയിൽ ഇൻഫെക്ഷനോ സംഭവിക്കും എന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
3. ടോക്കിംഗ് ടോയ്സ്
സംസാരിക്കുന്ന കളിപ്പാട്ടങ്ങൾ കാരണം നിങ്ങളുടെ കുഞ്ഞുങ്ങൾ വേഗം സംസാരിക്കും എന്ന് കരുതിയാൽ അതൊരു തെറ്റായ ധാരണയാണ്. വിദഗ്ദ്ധര്‍ ഇതു തെറ്റാണെന്നു പറയുന്നു. മാത്രമല്ല ഇതു കാരണം കുഞ്ഞുങ്ങളുടെ സംസാരം വൈകാനും സാധ്യതയുണ്ട്. സംസാരം വണ്‍ സൈഡ് ആകുന്നതാണ് ഇതിന് കാരണം. ഇവയെ അനുകരിക്കാന്‍ മാത്രമേ കുഞ്ഞുങ്ങള്‍ക്ക് സാധിക്കൂ.
ഇത്തരം സ്ത്രീകളുമായി ചങ്ങാത്തം കൂടുമ്പോൾ ശ്രദ്ധിക്കണം; സൂക്ഷിച്ചാൽ ദുഖിക്കേണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക