തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍രാജനോട് ഇന്ധനവില വര്‍ദ്ധനയെപ്പറ്റി പരാതി പറഞ്ഞ വൃദ്ധനായ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മര്‍ദ്ദനം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ഇപ്പോള്‍ വൈറലാണ്. തമിഴിസൈയുടെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടില്‍ ഉയരുന്നത്.
കഴിഞ്ഞ ദിവസം മാദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് പ്രസിഡന്റിന്റെ പിന്നില്‍ നിന്ന ഓട്ടോക്കോരന് ഇന്ധനവിലയെപ്പറ്റി ചോദിച്ചത്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന നേതാക്കളിലൊരാള്‍ ഓട്ടോക്കാരനെ പിന്നിലേക്ക് ബലമായി പിടിച്ചുകൊണ്ട് പോവുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
ഇതിനിടെ ഇന്ധന വില കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കുറയ്ക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറയ്ക്കുവാനാണ് സര്‍ക്കാര്‍ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക