സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കയ്യിൽ വയ്ക്കുന്നതും ഉപയോഗിക്കുന്നതും നിയമപരമാക്കി കൊണ്ട് ദക്ഷിണാഫ്രിക്കയിൽ കോടതി ഉത്തരവ്. സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് വളര്‍ത്തുന്നതും ഇതോടെ കുറ്റകരമല്ലാതായി. അതേസമയം പൊതു ഇടങ്ങളിലെ കഞ്ചാവ് ഉപയോഗവും വില്‍പ്പനയും വിതരണവും കോടതി വിലക്കി.
പ്രായപൂര്‍ത്തിയായവര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റകരമായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെ വാദത്തെ തള്ളിക്കൊണ്ടാണ് കോടതിവിധി. കഞ്ചാവ് ഉപയോഗം നിരോധിക്കുന്നത് പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോടതി നിരീക്ഷിച്ചു. കഞ്ചാവ് ഉപയോഗത്തെക്കാള്‍ മദ്യപാനമാണ് ആരോഗ്യത്തിന് ഹാനികരമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കോടതി ശരിവെച്ചു.
വിധി പുറത്ത് വന്നതിനു പിന്നാലെ നിരവധി പൗരന്മാർ ആഘോഷപ്രകടനങ്ങളുമായി നിരത്തുകളിൽ ഒത്തുകൂടി.
ക്രിസ്മസ് പരീക്ഷ ഡിസംബർ 13 ന് ആരംഭിക്കും; എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക