തന്റെ ജന്മദിനത്തിൽ ആശംസയർപ്പിച്ച നടൻ മോഹൻലാലിന് പ്രത്യേകം നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിക്ക് ആയുരാരോഗ്യം നേർന്നുകൊണ്ടായിരുന്നു മോഹൻലാലിന്റെ ആശംസ. ട്വിറ്ററിലൂടെയാണ് മോദി നന്ദി അറിയിച്ചത്.
എന്നാൽ നരേന്ദ്ര മോദിയുടെ ട്വീറ്റ് വന്നതോടെ സമൂഹ മാധ്യമങ്ങളിൽ വീണ്ടും മോഹൻലാലിെൻറ ബി.ജെ.പി പ്രവേശനം ചർച്ചയായി.
മോഹൻലാൽ കുറച്ചുദിവസങ്ങൾക്കു മുമ്പ് പ്രധാനമന്ത്രിയെ സന്ദർശിച്ചത് നിരവധി അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ബി.ജെ.പി നീക്കത്തിെൻറ ഭാഗമാണിതെന്ന് പ്രചാരണമുണ്ടായെങ്കിലും നിഷേധ പ്രസ്താവനയുമായി മോഹൻലാൽ രംഗത്തെത്തിയിരുന്നു.
നിര്‍മല സീതാരാമനെ വധിക്കുമെന്ന് ഭീഷണി; 2 പേര് അറസ്റ്റില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക