വാട്സാപ്പ് ഗ്രൂപ്പിൽ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെ വധിക്കുമെന്ന് ഭീഷണി മുഴക്കി സന്ദേശം അയച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡില്‍ ഒരു പരിപാടി ഉദ്ഘാടനം ചെയ്യുമ്പോള്‍ വധിക്കാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടിട്ടുണ്ടെന്നാണ് കേസ്. കസ്റ്റഡിയിലുളളവര്‍ക്ക് ഏതെങ്കിലും തരത്തിലുളള ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ സന്ദേശം അയയ്ക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഒരു വാട്സ് ആപ് ഗ്രൂപ്പിലാണ് ഇരുവരും ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. ഞാന്‍ നിര്‍മ്മല സീതാരാമനെ വെടിവെച്ച് കൊല്ലും, നാളെ അവരുടെ അവസാന ദിവസമായിരിക്കും ഇതായിരുന്നു സന്ദേശം.
അതേസമയം കേസന്വേഷണം പുരോഗമിക്കുകയാണെങ്കിലും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ ഇരുവരും വെറുതെ പോസ്റ്റിട്ടതാണെന്നാണ് പൊലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക