അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന്റെ സംസ്കാരചടങ്ങുകൾ വെളിയാഴ്ച നടക്കും. വെള്ളിയാഴ്ച വൈകിട്ട് നാലിന് പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ക്യാപ്റ്റൻ രാജുവിന്റെ മകൻ രവിരാജ് അമേരിക്കയില്‍ നിന്നും വ്യാഴാഴ്ച്ച എത്തും.
കൊച്ചിയിലെ വസതിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു ക്യാപ്റ്റൻ രാജുവിന്റെ അന്ത്യം. വിമാനത്തിൽ വച്ച് മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഭൗതിക ശരീരം ഇപ്പോൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പൊതു ദര്‍ശനത്തിനായി ഭൗതിക ശരീരം എറണാകുളം നോര്‍ത്ത് ടൗണ്‍ ഹല ഉള്‍പ്പെടെ ക്യാപ്റ്റന്‍ രാജുവിന്റെ ഇഷ്ട സ്ഥലങ്ങളിൽ എത്തിക്കും. തുടർന്നാകും സംസ്കാരം നടക്കുക.
കെ പി സി സി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക