മൃഗങ്ങളെക്കൊണ്ട് തമിഴും സംസ്കൃതവും സംസാരിപ്പിക്കുമെന്ന വിചിത്രമായ അവകാശവാദവുമായി സ്വാമി നിത്യാനന്ദ. ഒരു വർഷത്തിനകം തന്നെ സംസാരിക്കുന്ന പശുക്കളെയും കുരങ്ങിനെയും കാണാൻ കഴിയുമെന്നും ഇതിനായുള്ള ടെസ്റ്റ് സോഫ്റ്റ്വെയർ വികസിപ്പിച്ച് വരികയാണെന്നും നിത്യാനന്ദ പറഞ്ഞു.
കുരങ്ങുകൾക്കും മറ്റ് മൃഗങ്ങൾക്കും മനുഷ്യനുള്ളത് പോലെ ചില അവയവങ്ങളില്ല. എന്നാൽ മനുഷ്യ ബോധത്തിനതീതമായ ചില മുന്നേറ്റങ്ങളിലൂടെ അവയുടെ ശരീരത്തിലെ അവയവങ്ങളെ ഇത്തരത്തിൽ മാറ്റിയെടുക്കുമെന്നും ശാസ്ത്രീയമായി തന്നെ ഇത് താൻ തെളിയിക്കുമെന്നും നിത്യാനന്ദ അവകാശപ്പെടുന്നു.
ഇംഗ്ലീഷിലുള്ള നിത്യാനന്ദയുടെ പ്രസംഗം കേട്ട് സന്യാസവേഷകധാരികളായ സ്ത്രീകളും കുട്ടികളും കയ്യടിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക