ഇറ്റാലിയൻ സ്പോർട്സ് കാർ നിർമ്മാതാക്കളായ ഫെരാരി ഹൈബ്രിഡ് ആകുന്നു. 2022 ഓടെ ഫെരാരി നിരയിലെ അറുപത് ശതമാനത്തോളം കാറുകളാണ് ഹൈബ്രിഡ് ആക്കാൻ ലക്ഷ്യമിടുന്നത്. പെട്രോൾ എഞ്ചിനോടൊപ്പം ഇലക്ട്രിക്ക് ആയി ഓടുന്ന സംവിധാനവും അവതരിപ്പിച്ചാണ് ഫെരാരി ഹൈബ്രിഡ് ശ്രേണിയിലേക്ക് കടക്കുക.
ഹൈബ്രിഡ് അവതരിപ്പിച്ചതിന് ശേഷം ഫെരാരി ആദ്യ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ പ്യൂറോസങ് വിപണിയിലെത്തിക്കും. മൊത്തത്തിൽ 15 പുതിയ മോഡലുകളാണ് ഫെരാരി അവതരിപ്പിക്കുന്നത്.
അന്തരീക്ഷ മലിനീകരണത്തിന്റെ പേരിൽ ഫെരാരി കാറുകൾക്ക് ലോകമെമ്പാടും കൂടുതൽ മലിനീകരണ മാനദണ്ഡങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇതേത്തുടർന്നാണ് ഫെരാരി ഹൈബ്രിഡ് നിരയിലേക്ക് കടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക