Home BEAUTY & FASHION ആരോഗ്യത്തിനൊപ്പം അഴകും; സർവ്വാരോഗ്യ സൗഖ്യത്തിന് സൂര്യനമസ്കാരം

ആരോഗ്യത്തിനൊപ്പം അഴകും; സർവ്വാരോഗ്യ സൗഖ്യത്തിന് സൂര്യനമസ്കാരം

ഭൂമിക്ക് ആവശ്യമായ താപവും, ഊര്‍ജവും ലഭിക്കുന്നത് സൂര്യനില്‍ നിന്നാണ്. നമ്മുടെ ഭക്ഷണപാനീയങ്ങളിലും, നമ്മള്‍ ശ്വസിക്കുന്ന വായുവിലും സൂര്യന്റെ അംശം കലര്‍ന്നിട്ടുണ്ട്. അതുകൊണ്ട് സൂര്യനെ നമ്മുടെ ശരീരത്തിന്റെ തന്നെ ഒരു ഭാഗമാക്കാന്‍ നമുക്ക് സാധിക്കണം.

ശരീരത്തിന് മുഴുവന്‍ ഗുണം ചെയ്യുന്ന ഒരു വ്യായാമ പദ്ധതിയാണ് സൂര്യനമസ്കാരം. സമഗ്രമായ ഒരു വ്യായാമ രീതിയാണത്. ശരിയായ രീതിയിൽ സൂര്യ നമസ്കാരം ചെയ്യുന്നത് നമ്മുടെ ശരീരത്തിനും മനസ്സിനും ഏറെ ഗുണങ്ങൾ ചെയ്യും.

സൂര്യ നമസ്കാരം ചെയ്യേണ്ട രീതി

1. ആദ്യമായി കാലുകള്‍ അടുപ്പിച്ച് വച്ച് നില്‍ക്കുക. അതിനുശേഷം കൈകള്‍ തലയ്ക്ക് മുകളിലേക്ക് ഉയര്‍ത്തുക. ഈ അവസരത്തില്‍ കൈപ്പത്തികള്‍ പരസ്പരം ചേര്‍ന്നിരിക്കണം. ഇനി കൈകള്‍ മുഖത്തിനു മുന്നിലേക്ക് കൊണ്ടുവരിക. കൈകള്‍ നെഞ്ചിനോട് ചേര്‍ത്ത് ‘നമസ്‌കാര’ അവസ്ഥയിലാവുക.

2. ചെവിയില്‍ മുട്ടിയിരിക്കത്തക്കവിധം കൈകള്‍ ഉയര്‍ത്തുക, ഈ അവസരത്തില്‍ ശ്വാസം ഉള്ളിലേക്ക് എടുക്കാന്‍ ശ്രദ്ധിക്കണം. പതുക്കെ കൈകള്‍ നീട്ടീപ്പിടിച്ച അവസ്ഥയില്‍ തന്നെ പിന്നിലേക്ക് ശരീരം വളയ്ക്കുക. ഈ സമയം വിശുദ്ധ ചക്രത്തില്‍ മനസ് അര്‍പ്പിക്കുകയും വേണം.

3. ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ടുതന്നെ മുന്നോട്ട് വളഞ്ഞ് തറയില്‍ തൊടുക. കൈപ്പത്തികള്‍ പാദങ്ങള്‍ക്ക് സമാന്തരമായിരിക്കണം. ഈ അവസ്ഥയില്‍ മുഖം മുട്ടില്‍ സ്പര്‍ശിക്കുക. ഈ അവസ്ഥയെ പാദ പശ്ചിമോത്താനാസനം എന്നാണ് വിളിക്കുക.

4. ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് വലത് കാല്‍ പിന്നിലേക്ക് നീക്കുക. ഈ അവസരത്തില്‍ കൈകള്‍ നിലത്ത് ഉറപ്പിച്ച് വയ്ക്കണം. തുടര്‍ന്ന് തല ഉയര്‍ത്തിപ്പിടിക്കുക. ഈ അവസ്ഥയില്‍ ഏതാനും സെക്കന്‍ഡുകള്‍ തുടരുക.

5. ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് ഇടതുകാലും വലതുകാലിനൊപ്പം വക്കുക. കൈകള്‍ നന്നായി നിവര്‍ന്നിരിക്കണം. തുടര്‍ന്ന് അരക്കെട്ട് ഉയര്‍ത്തുക, തല കൈകള്‍ക്ക് സമാന്തരമാക്കി വക്കുക, ശരീരം ഒരു ആര്‍ക്ക് പോലെയാക്കുകയും വേണം.

6. ശ്വാസം ഉള്ളിലേക്കെടുത്ത്, നെറ്റി, നെഞ്ച്, കൈകള്‍, കാല്‍മുട്ട് എന്നിവ നിലത്ത് മുട്ടിക്കുക. ഈ സമയം അരക്കെട്ട് അല്‍പ്പം ഉയര്‍ന്നിരിക്കുകയും വേണം. തുടര്‍ന്ന് ശ്വാസം വിടുക.

7. ശ്വാസം ഉള്ളിലേക്ക് എടുത്ത് തല ഉയര്‍ത്തി ശരീരം പിന്നിലേക്ക് വളയ്ക്കുക. പറ്റുന്നിടത്തോളം നട്ടെല്ല് പിന്നിലേക്ക് വളയ്ക്കണം. ഈ ആസനാവസ്ഥയെയാണ് ഭുജംഗാസനം എന്ന് പറയുന്നത്.

8. പതുക്കെ ശ്വാസം പുറത്തേക്ക് വിടുക. തുടര്‍ന്ന് കൈകള്‍ നേരെയാക്കി അരക്കെട്ട് ഉയര്‍ത്തി തലയും കൈകളും സമാന്തരമാക്കി വക്കുക.

9. പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുക്കുക. ശേഷം വലത് കാല്‍മുട്ട് മടക്കി മുന്നോട്ട് കൊണ്ടുവന്ന് നിവര്‍ന്നിരിക്കുന്ന കൈകള്‍ക്കിടയില്‍ വയ്ക്കണം. തല ഉയര്‍ത്തിപ്പിടിക്കുകയും വേണം.

10. പതുക്കെ ശ്വാസം പുറത്തേക്ക് വിടുക. തുടര്‍ന്ന് ഇടത്തെ കാലും മുന്നോട്ട് കൊണ്ടുവരാന്‍ ശ്രദ്ധിക്കണം.

11. ശ്വാസം അകത്തേക്ക് എടുത്തുകൊണ്ട് കൈകകള്‍ മുകളിലേക്ക് ഉയര്‍ത്തുക. തുടര്‍ന്ന് ശരീരം പിന്നോട്ട് വളയ്ക്കുക. ഇരുകൈകളും തലയ്ക്ക് മുകളില്‍ നിവര്‍ത്തിപ്പിടിച്ച അവസ്ഥയിലായിരിക്കണം വരേണ്ടത്.

Also Read :   ചെരിപ്പിട്ടു നടന്നാല്‍ ഗുണങ്ങള്‍ പലത്; എന്നാല്‍ ചെരിപ്പില്ലാതെ നടന്നാലോ

12. അതിനുശേഷം നമസ്‌കാര അവസ്ഥയിലേക്ക് മടങ്ങുക.

സൂര്യനമസ്കാരത്തിന്റെ ഗുണങ്ങൾ

കൈകാലുകൾ പുഷ്ടിപ്പെടുത്തുന്നു.

നട്ടെല്ലിനു ശക്തിയും അയവും നല്കുന്നു.

നെഞ്ചിനു വികാസമുണ്ടാക്കുന്നു.

അരക്കെട്ടിനു അയവു തരുന്നു.

അസ്ഥി വ്യവസ്ഥ യ്ക്കെന്നപോലെ മാംസപേശികൾക്കും ശരീര സന്ധികൾക്കും അസ്ഥി-തന്തുക്കൾക്കും ബലവും വലിവും നല്കുന്നു.

ഹൃദയം, ശ്വാസകോശം, ആമാശയം, കുടൽ തുടങ്ങിയ എല്ലാ ഉൾ-അവയവ- പ്രവർത്തനങ്ങളേയും മെച്ചപ്പെടുത്തുന്നു.

ഹൃദയത്തിന്റെയും രക്ത ധമനികളുടെയും പേശികൾ ശക്തിപ്പെടുത്തുന്നു.

രക്ത സഞ്ചാരം വർദ്ധിപ്പിക്കുന്നു.

ശരീരത്തിന്റെ എല്ലാ കോശങ്ങളിലും വായുവും ഊർജ്ജവും പോഷണവും എത്തുന്നു. അവ ആരോഗ്യത്തോടെ പ്രവർത്തിക്കുന്നു.

പുതിയ കോശങ്ങൾ സൃഷ്ടിച്ചു മസ്തിഷ്ക്കത്തെ പ്രബലപ്പെടുത്തുന്നു.

നട്ടെല്ലിലെ സുഷുമ്ന, നാഭി പ്രദേശത്തെ നാഡീകേന്ദ്രമായ മണിപൂരകചക്രം എന്നിവയുടെ പ്രവർത്തനം ഉത്തേജിതമാകുന്നു. തത്ഫലമായി ഉന്നതമായ പ്രതിഭാധനം, ഏകാഗ്രത, ബുദ്ധിശക്തി, ഓർമ്മശക്തി, ധാരണാ ശേഷി ഇവ വർദ്ധിക്കുന്നു.

മസ്തിഷ്ക്ക-രക്ത-സ്രാവം , പക്ഷാഘാതം എന്നിവയെ ചെറുക്കാൻ സാധിക്കും. മറവി രോഗമുണ്ടാക്കുന്ന രാസ ഘടകങ്ങളെ സൂര്യ നമസ്ക്കാരം പുറം തള്ളും.

വായും, വയറും, കരളും, പിത്താശയവും, പക്വാശയവും, കുടലുകളും, ആഗ്നേയ-ഗ്രന്ഥിയും ഉൾപ്പെടുന്ന ദഹനവ്യവസ്ഥയുടെ പ്രവർത്തനം കുറ്റമറ്റതാക്കുന്നു.

വിശപ്പും ദീപനവും പാചനവും മെച്ചപ്പെടുന്നു.

ശരീരത്തിലെ എല്ലാ ഹോർമോണുകളുടെയും പ്രവർത്തനം നേരെയാക്കുന്നു.

കഴുത്ത് ഭാഗം വലിയുകയും വളയുകയും അമരുകയും ചെയ്യുന്നതുകൊണ്ടു എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന തൈറോയിഡ്-ഗ്രന്ഥി പ്രത്യേകിച്ചും പ്രവർത്തനോന്മുഖമാവുന്നു

മല-മൂത്ര-വിയർപ്പുകൾ വേണ്ടവിധം പുറം തള്ളപ്പെടുന്നതു കൂടാതെ, ശ്വാസകോശത്തിൽ വളരെയധികം വായു നിറഞ്ഞു ഒഴിയുന്നതുകൊണ്ടു രക്തത്തിൽ ഒക്സിജൻ കൂടുതലായി ലയിക്കുകയും ശരീര മാലിന്യങ്ങൾ ഉഛ്വാസ വായുവിലൂടെ ഏറ്റവും അധികം പുറത്താകുകയും ചെയ്യുന്നു. ഇക്കാരണത്താൽ വിയർപ്പിന്റെ ദുർഗ്ഗന്ധം ഇല്ലാതാകുന്നു.

രോഗപ്രതിരോധശേഷി പതിന്മടങ്ങ്‌ വർധിപ്പിക്കുന്നു.

ജീവിത ശൈലീ രോഗങ്ങളായ ABCD (ആസ്ത്മ BP,കൊളസ്ട്രോൾ/ക്യാൻസർ, ഡയബെറ്റീസ്) തുടങ്ങിയവയെ ദൂരീകരിക്കുന്നു.

കാലാവസ്ഥാ-ജന്യ വ്യാധികളെ ചെറുക്കുന്നു.

നട്ടെല്ല് ശക്തിപ്പെടുന്നത് തന്നെ കിഡ്നിത്തകരാറുകൾ ഉൾപ്പെടെയുള്ള അനേക രോഗങ്ങൾക്കും അസുഖങ്ങൾക്കും ലളിതവും ഫലപ്രദവുമായ പരിഹാരമാണ്. എല്ലാ അസ്ഥി സന്ധികളെയും ശാസ്ത്രീയമായി പ്രവർത്തിപ്പിക്കുന്നതു കൊണ്ടു സന്ധി വേദന, നീര്, കഴപ്പ്, തേയ്മാനം , മറ്റു വാത രോഗങ്ങൾ എന്നിവ മാറ്റാൻ കഴിയും.

സൂര്യനമസ്കാരം സൗന്ദര്യത്തിന്

യുവത്വവും ആരോഗ്യവും പ്രായം ഏറിയാൽ പോലും നില നിർത്തും.

രക്ത സഞ്ചാരം കൂടുന്നത് കൊണ്ടു മുഖ പ്രസാദം മങ്ങാതെ നില്ക്കും.

ചർമ്മം തുടുത്ത് മിനുസപ്പെടും. പ്രായമോ, ജരയോ കയറില്ല .

സൂര്യ നമസ്കാരം വേഗത്തിൽ ചെയ്താൽ ആഹാരം നിയന്ത്രിച്ചു കുറക്കുന്നതിനേക്കാൾ പെട്ടെന്നു തടികുറയും.

ഉദരത്തിലും, കുട വയറിലും, ഇടുപ്പിലും, തുടയിലും, കഴുത്തിലും, താടിയിലുമുള്ള അമിത കൊഴുപ്പ് ഒഴിഞ്ഞു മാറും.

വയർ ഒതുങ്ങി ആലിലയോ, സിക്സ് പായ്ക്കോ ആവാൻ സഹായിക്കും. ശരീരത്തിനു നല്ല വഴക്കവും ചൊടിയും ഉണ്ടാകും.

കഴുത്തിനുള്ള വ്യായാമം, തലയിലേയ്ക്കുള്ള രക്തസഞ്ചാരം വർദ്ധിപ്പിക്കുകയും, തലയോട്ടിക്കും മുടിക്കും മറ്റും അധിക പോഷണം ലഭ്യമാക്കുകയും ചെയ്യും. തന്മൂലം മുടികൊഴിച്ചിൽ, കഷണ്ടി, നര എന്നിവ വരാതിരിക്കും.

Also Read :   ഈ നാല് ഭക്ഷണങ്ങൾ പ്രമേഹത്തെ പമ്പ കടത്തും

മുടക്കം കൂടാതെ ശരിയായി ചെയ്താൽ, നട്ടെല്ലിലെ കശേരുക്കൾക്കു വലിവുണ്ടാകുകയും പൊക്കം കൂടി വരുകയും ചെയ്യും.

സൂര്യനമസ്കാരം സ്ത്രീകൾക്ക്

സ്ത്രീകൾക്ക് അണ്ഡാശയം, ഗർഭാശയം എന്നിവ മെച്ചപ്പെടുന്നതു കൊണ്ട്, ആർത്തവത്തകരാരുകളോ, മാസമുറ-വേദനയോ വരില്ല. അങ്ങനെ വേദനയില്ലാത്ത മാസമുറ , മനംപിരട്ടലും, ഛർദ്ദിയും ഇല്ലാത്ത ഗർഭാരംഭം, ഭാരബോധവും ആലസ്യവും ഇല്ലാത്ത ഗർഭകാലം, പ്രശ്നങ്ങളില്ലാത്ത സുഖപ്രസവം, ആരോഗ്യമുള്ള സൽസന്താനം, ഗുണമേറിയ മുലപ്പാൽ മുതലായവ സ്ത്രീകൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളാണു.

സ്ത്രീകൾക്കും പുരുഷന്മാർക്കും ലൈംഗികത്തകരാറുകളോ ബലഹീനതയോ ഉണ്ടാവുകയില്ല. ദാമ്പത്യ ജീവിതം ഭദ്രമാകും.

വെറുംവയറ്റില്‍ ഈന്തപ്പഴജ്യൂസ് കഴിച്ചാലുള്ള ഗുണങ്ങളറിയൂ..!