സര്‍വകലാശാലയില്‍ അഫിലിയേറ്റഡായ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ വിവിധ യുജി പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം. സെപ്തംബര്‍ 17നു ശേഷം ഒഴിവുള്ള സീറ്റിലേക്ക് മെറിറ്റ്/സംവരണ മാനദണ്ഡം പാലിച്ചാണ് പ്രവേശനം.
ഇതിനായി ബന്ധപ്പെട്ട കോളേജില്‍ സെപ്തംബര്‍ 22നകം അപേക്ഷ നല്‍കണം. ഏകജാലകം വഴി അപേക്ഷിച്ചവര്‍ക്ക് കോളേജില്‍ വീണ്ടും അപേക്ഷ നല്‍കാം. പ്രവേശനം നേടിയവരുടെ പട്ടിക സെപ്തംബര്‍ 24ന് വൈകിട്ട് അഞ്ചിന് ക്യാപ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
സെപ്തംബര്‍ 25 മുതല്‍ 27ന് വൈകിട്ട് അഞ്ചിനകം പ്രവേശനം ഉറപ്പാക്കണം. പ്രവേശനം സെപ്തംബര്‍ 30ന് നടക്കും. ഒഴിവുള്ള സീറ്റുകളുടെ വിശദാംശം ക്യാപ് വെബ്സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക