എന്റമോളജി കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനം നടത്തുന്നു. ആരോഗ്യവകുപ്പിന് കീഴില്‍ പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് മാസത്തേക്കാണ് നിയമനം. എന്റമോളജിയില്‍ സ്പെഷ്യലൈസേഷനോടെയുളള എം.എസ്.സി സുവോളജി അനിവാര്യം.
മെഡിക്കല്‍ എന്റമോളജി / മലേറിയോളജി/ ഫൈലേറിയോളജി/ ഇന്റഗ്രേറ്റഡ് വെക്ടര്‍ മാനേജ്മെന്റ് എന്നിവയിലേതിലെങ്കിലുമുളള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. മെഡിക്കല്‍ എന്റമോളജി/എന്റമോളജിയിലുളള പി.എച്ച്.ഡി എന്നിവ അഭികാമ്യം.
പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലായി ആറ് ഒഴിവുകളാണുളളത്. 50 വയസ്സ് കവിയാന്‍ പാടില്ല. താത്പര്യമുള്ളവർ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ സെപ്റ്റംബർ 24 ന് രാവിലെ 10-ന് അസ്സൽ സർട്ടിഫിക്കറ്റകളുമായി ഹാജരാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക