യോജിച്ച പങ്കാളിയെ കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കാൻ പുതിയ ആപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫെയ്സ്ബുക്ക്. ‘ഡേറ്റിംഗ്’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഇന്ന് പരീക്ഷണാടിസ്ഥാനത്തിൽ കൊളംബിയയിൽ അവതരിപ്പിക്കും.
കഴിഞ്ഞ മെയില്‍ നടന്ന എഫ്8 കോണ്‍ഫറന്‍സിലാണ് ഡേറ്റിംഗ് വെബ്സൈറ്റ് സംബന്ധിച്ച ആദ്യവിവരം ഫെയ്സ്ബുക്ക് പുറത്ത് വിടുന്നത്. 18 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമാകും ആപ്പ് ഉപയോഗിക്കാൻ കഴിയുക. വെബ്സൈറ്റിൽ അക്കൗണ്ട് നിർമ്മിക്കുകയാണ് ആദ്യപടി. അതിനു ശേഷം സൈറ്റിലുള്ള മറ്റ് പ്രൊഫൈലുകളിൽ നിന്നും യോജിച്ച പങ്കാളിയെ കണ്ടെത്താമെന്നാണ് ഫെയ്സ്ബുക്കിന്റെ അവകാശവാദം.
നിലവില്‍ ടിന്‍ഡര്‍, ബംബിള്‍ എന്നിങ്ങനെ നിരവധി ഡേറ്റിങ്ങ് ആപ്പുകള്‍ ഉണ്ട്. എങ്കിലും ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സൈറ്റുകളിലൊന്നെന്ന നിലയ്ക്ക് ഫെയ്സ്ബുക്കിലൂടെ പങ്കാളിയെ കണ്ടെത്തുക ഉപഭോക്താക്കൾക്ക് എളുപ്പമാകും എന്നാണ് കരുതപ്പെടുന്നത്.
മൈക്രോ സിമ്മും നാനോ സിമ്മും കടന്ന് ഇ സിം; ഇ സിമ്മിനെപ്പറ്റി അറിയേണ്ടതെല്ലാം
പ്രതികരിക്കാൻ ഇവിടെ എഴുതുക