കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ആദ്യ യാത്രാ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാവുന്നു.
എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 വിമാനം കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേയിൽ വിജയകരമായി ലാൻഡ് ചെയ്തത്. വിമാനത്തിനുള്ളിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്.
പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയായതോടെ അടുത്തമാസത്തോടു കൂടി തന്നെ വിമാനത്താവളം ഉത്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നും തിരിച്ചെത്തിയതിനു ശേഷം ഇക്കാര്യത്തിൽ ഔദ്യോഗികമായി തീരുമാനമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക