സർവ്വ വിഘ്നങ്ങളും അകറ്റുന്ന ഭഗവാനാണ് വിഘ്നേശ്വരൻ. ഏതൊരു കാര്യവും വിഘ്നേശ്വരനെ ഭജിച്ച് ആരംഭിച്ചാൽ തടസങ്ങളില്ലാതെ നടക്കുമെന്നാണ് വിശ്വാസം. ഗണപതി, ഗണേശ ഭഗവാൻ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന വിഘ്നേശ്വരന്റെ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുമോൾ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഫലം വിപരീതമാകുമെന്നുറപ്പ്. ഗണേശ വിഗ്രഹം ഗൃഹത്തിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ഇവയാണ്.
സന്തോഷവും ഐശ്വര്യവും സമാധാനവുമാണ് ലക്ഷ്യമെങ്കിൽ വെളുത്ത ഗണപതി വിഗ്രഹം വേണം, വീട്ടിൽ വയ്ക്കാൻ. വെളുപ്പു ഗണപതിയുടെ ഒരു ചിത്രം വീട്ടില്‍ സൂക്ഷിയ്ക്കുകയും വേണം.
വ്യക്തിപരമായ ഉയര്ച്ചംയാണു ലക്ഷ്യമെങ്കില്‍ കുങ്കുമവർണ്ണത്തിലെ ഗണപതിവിഗ്രഹം വീട്ടിൽ വയ്ക്കാം.
ഇരിയ്ക്കുന്ന ഗണപതിവിഗ്രഹമാണ് വീട്ടിലേയ്ക്ക് ഏറെ നല്ലത്. ഇത് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരും. ജോലിസ്ഥലത്ത് നില്ക്കുന്ന ഗണേശ വിഗ്രഹമാണ് ഏറെ നല്ലത്.
വീടിന്റെ പ്രധാന കവാടത്തിന് നേരെ വിപരീത ദിശയില്‍ ഗണേശ വിഗ്രഹം വയ്ക്കുക എന്നതാണ് വളരെ പ്രചാരത്തിലുള്ള ഒരു രീതി. വീട്ടിലേക്ക് ദോഷകരമായത് ഒന്നും പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകുമെന്നാണ് വിശ്വാസം. കൂടാതെ ഐശ്വര്യം നിറയ്ക്കുകയും ചെയ്യും. ഇത്തരത്തിൽ ഗണേശ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിലൂടെ വീടിന്റെ സംരക്ഷകനായി അദ്ദേഹം മാറുമെന്നാണ് വിശ്വാസം.
സ്വീകരണമുറിയിലെ അലമാരകളിലും ഗണേശ വിഗ്രഹങ്ങള്‍ വയ്ക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ , വിഗ്രഹങ്ങൾ കുറഞ്ഞത് ഒരിഞ്ച് അകത്തി വയ്്ക്കാൻ ശ്രദ്ധിക്കണം.
ഗണേശ വിഗ്രഹങ്ങൾക്ക് അടുത്ത് വയ്ക്കുന്ന ചില സാധനങ്ങളിലും ശ്രദ്ധവേണം.തുകലിൽ ഉണ്ടാക്കിയ സാധനങ്ങൾ ഗണേശ വിഗ്രഹത്തിന് സമീപം വയ്ക്കരുത്. തുകൽ ഉത്പന്നങ്ങൾ എന്തു തന്നെയായലും ചത്ത മൃഗങ്ങളുടെ ശരീരത്തിൽ നിന്നും ആണ് എടുക്കുന്നത്. അതിനാല്‍ ബെൽറ്റ്, ഷൂസ്, ബാഗ് ഉൾപ്പടെതുകൽ നിർമ്മിതമായ വസ്തുക്കളെല്ലാം വിഗ്രഹത്തിന് അടുത്തു നിന്നും മാറ്റി വയ്ക്കുക.
വീട്ടില്‍ ഗണപതിവിഗ്രഹം വയ്ക്കുമ്പോൾ എലിയും മോദകവും കൂടെയുള്ളവ വയ്ക്കുന്നതാകും നല്ലത്. ഇല്ലെങ്കിൽ ഇവ ഗണപതിവിഗ്രഹത്തിന്റെ ഭാഗമായി വയ്ക്കുക.
പൂജാമുറിയിൽ ഒരു ഗണപതിവിഗ്രഹം മാത്രം വയ്ക്കുക. വീട്ടിലേക്ക് കയറുന്നിടത്ത് ഗണേശ വിഗ്രഹം വയ്ക്കുകയാണെങ്കില്‍ രണ്ടെണ്ണം ആയിട്ടേ എപ്പോഴും വയ്ക്കാവൂ. ഒന്ന് കവാടത്തിലേക്ക് തിരിച്ചും മറ്റൊന്ന് എതിർദിശയിലേക്ക് തിരിച്ചും വയ്ക്കണം. വീടിന്റെ മറ്റേതെങ്കിലും മുറിയിലേക്ക് ഗണേശ വിഗ്രഹത്തിന്റെ പുറക് വശം വരുന്നത് ദാരിദ്രത്തിന് കാരണമാകുമെന്നാണ് വിശ്വാസം അതിന് പരിഹാരം കാണുന്നതിനാണ് മറ്റൊരു വിഗ്രഹം കൂടി നേരെ വിപരീത ദിശയിൽ വയ്ക്കുന്നത്.
ദിവസവും ഗണപതിയെ പൂജിയ്ക്കുന്നതു നല്ലതാണ്. ഇതിന് കറുകപ്പുല്ല് ഏറെ നല്ലത്. ഇതിനുശേഷം ഓം ഗം ഗണപതയേ നമഃ എന്ന മന്ത്രം ചൊല്ലുക.
സ്വാസ്തിക് ചിഹ്നം ഗണപതിയുമായി ബന്ധപ്പെട്ടതാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ സ്വാസ്തിക് ചിഹ്നം വീട്ടിൽ സൂക്ഷിയ്ക്കുന്നതു നല്ലതാണ്.
വീട്ടിൽ പൂജാമുറി പണിയുന്നുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക