പ്രിത്വിരാജ് നായകനായ രണം സിനിമയിലെ ഏറ്റവും പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജയ്ക്ക്സ് ബിജോയിയുടെ സംഗീതത്തില്‍ ഒരുക്കിയ ആയുധം എടുടാ എന്ന ഗാനത്തിന്റെ വരികള്‍ ഫെജോ, ജോ പോള്‍
എന്നിവര്‍ ഒരുക്കിയിരിക്കുന്നു. കേള്‍വിക്കാര്‍ക്ക് പ്രചോദനം നല്കുന്ന രീതിയില്‍ ആണ് ഗാന നിര്‍മിതി.
ഇംഗ്ലീഷ് റാപ്പിനും മലയാളം റാപ്പിനും പ്രാധാന്യം നല്കി ഒരുക്കിയ ഗാനത്തിനു വന്‍ സ്വീകാര്യത ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫെജോ, അജയ് സ്രാവന്‍, ഫുറ എന്നിവരോടൊപ്പം ജയ്ക്ക്സ് ബിജോയിയും ഗാനം ആലപിച്ചിരിക്കുന്നു.
ഗാനത്തിന്റെ ഒരുഭാഗത്ത് പറയുന്ന കാര്യങ്ങള്‍, പ്രിത്വിരാജ് എന്ന നടന്, ആദ്യ കാലത്ത് അനുഭവിച്ച പ്രതിസന്ധികളെയും, അത് തരണം ചെയ്ത കഠിനാധ്വാനത്തെയും ആണ് സൂചിപ്പിക്കുന്നത് എന്നു ആരാധകര്‍ അവകാശപ്പെടുന്നു.
എന്തായാലും മലയാളം ഗാന രംഗത്ത് ഇതുവരെ പരീക്ഷിക്കാത്ത ശ്രേണിയില്‍ ഒരുക്കിയ പാട്ട്, സോഷ്യല്‍ മീഡിയ, ഇരുകയ്യും നീട്ടി സ്വീകരിച്ച സന്തോഷത്തില്‍ ആണ്, ചിത്രത്തിന്റെ അണിയറക്കാര്‍.
ആയുധം എടുടാ ഗാനം കേള്‍ക്കാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക