പീഡനക്കേസിൽ അറസ്റ്റിലായ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയിൽ ഹാജരാക്കി. പാലാ മജിസ്ട്രേറ്റ് കോടതിയിലാണ് ഫ്രാങ്കോയെ ഹാജരാക്കിയത്.
ഫ്രാങ്കോയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അതെ സമയം തന്റെ രക്തവും ഉമിനീരും ബലം പ്രയോഗിച്ച് എടുത്തുവെന്നേ ഫ്രാങ്കോ കോടതിയിൽ പരാതിപ്പെട്ടു. ഫ്രാങ്കോയുടെ ജാമ്യാപേക്ഷയിൽ കോടതി രണ്ടരയോടെ വിധി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക