25 ആം തീയതി കേരളത്തിലെ ചില സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കര്‍ണാടക മുതല്‍ കന്യാകുമാരി വരെ ന്യൂനമര്‍ദം രൂപം കൊളളാന്‍ സാധ്യതയുള്ളതിനാല്‍ ശ്രീലങ്കയില്‍ നിന്ന് കന്യാകുമാരി ഭാഗത്തേക്ക് അന്തരീക്ഷ ചുഴിയും രൂപം കൊളളും. ഇതിന്റെ ഫലമായാണ് മഴ.
ഇതേ തുടർന്ന് 25 ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 24 മണിക്കൂറിനിടെ ഏഴു മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്തേക്കുമെന്നാണ് അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക