അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന 11 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഏഴുകോണ് വാളായിക്കോട് ഷിബുഭവനില്‍ ഷിബുവിന്റെയും അനിലയുടെയും 11 ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്.
അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ശനിയാഴ്ച പുലർച്ചയോടെ അനക്കമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മണിക്കൂറുകൾക്ക് മുൻപ് തന്നെ മരിച്ചിരുന്നു. കിടന്നു കൊണ്ട് പാൽ കൊടുത്ത സമയത്ത് തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ജില്ലാ ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക