സ്വന്തമായി വീടുണ്ടായിരുന്നിട്ടും മക്കളുപേക്ഷിച്ചതോ നോക്കാനാരുമില്ലാത്തതോ ആയ വൃദ്ധജനങ്ങൾക്ക് ബാങ്കുകളിൽ നിന്നും നിശ്ചിത തുക മാസതവണകളായി കിട്ടുന്ന തരത്തിലുള്ള വായ്പാപദ്ധതിയാണ് റിവേഴ്സ് മോർട്ടഗേജ്. 60 വയസുകഴിഞ്ഞ സ്വന്തമായി വീടും സ്ഥലവുമുള്ള ഏതൊരാൾക്കും റിവേഴ്സ് മോർട്ടഗേജിന് അപേക്ഷിക്കാം.
സ്വന്തം വീട് ബാങ്കിന് ഈടായി നൽകികൊണ്ട് നിശ്ചിത തുക മാസംതോറും ബാങ്ക് നല്കുന്നതിനെയാണ് റിവേഴ്സ് മോർട്ടഗേജ് എന്ന് പറയുന്നത്. ഇങ്ങനെ പണം നൽകുമ്പോൾ വീടിന്റെ ഉടമസ്ഥതയിൽ ബാങ്കിനും അവകാശം വരുന്നു. വീട് വിൽക്കാതെ തന്നെ അതിന്റെ മൂല്യം അടിസ്ഥാനമാക്കി വരുമാനം ഉറപ്പാക്കാമെന്നതാണ് നേട്ടം. കിടപ്പാടം നഷ്ടമാവുകയുമില്ല.
ഭവന വായ്പയുടെ നേരെ എതിരാണ് റിവേഴ്സ് മോർട്ടഗേജ്. ഭവന വായ്പയിൽ മാസംതോറും നിശ്ചിത തുക തിരിച്ചടയ്ക്കേണ്ടി വരുമ്പോൾ റിവേഴ്സ് മോർട്ടഗേജിൽ നിശ്ചിത തുക മാസംതോറും ഇങ്ങോട്ടു ലഭിക്കുന്നു. ഈ പദ്ധതി പ്രകാരം തുക ആദ്യം ഒരുമിച്ചോ ഓരോ ,മാസങ്ങൾ തോറുമോ ഓരോ പാദവർഷത്തിലോ ആയി ബാങ്കിന്റെ നിബന്ധനകൾക്കനുസരിച്ച് ലഭിക്കുന്നു. വായ്പയായതിനാൽ ഇതിനു നികുതിയുണ്ടാകില്ല എന്നതാണ് മറ്റൊരു നേട്ടം.
വാസയോഗ്യമായ വീടായിരിക്കണം റിവേഴ്സ് മോർട്ടഗേജ് പ്രകാരം ഈടുവയ്ക്കേണ്ടത്. പരമാവധി കാലാവധി 15 വർഷമാണ്. പിന്നീട് ആവശ്യമെങ്കിൽ പുതിയ വായ്പയായി നൽകും. വീടിന്റെയും സ്ഥലത്തിന്റെയും മൂല്യത്തിനും വായ്പാ കാലാവധിക്ക് ശേഷം കിട്ടേണ്ട തുകയും അടിസ്ഥാനപ്പെടുത്തിയാണ് ബാങ്ക് റിവേഴ്സ് മോർട്ടഗേജ് വായ്പകൾ നൽകുന്നത്.
വായ്പ നേടിയ വ്യക്തിയുടെ കാലശേഷം ബാങ്കിന്റെ ബാധ്യത തീർത്ത് മക്കൾക്കോ ബന്ധുക്കൾക്കോ വീട് സ്വന്തമാക്കാം. ഇല്ലെങ്കിൽ സ്വത്ത് ബാങ്കിൽ ചേരും.
ക്രൂര സമീപനം; പ്രളയബാധിതരുടെ 10,000 രൂപയിൽ ബാങ്കുകളുടെ പിടിച്ചുപറി
പ്രതികരിക്കാൻ ഇവിടെ എഴുതുക