ഗോവയിൽ പരീക്കർ മന്ത്രിസഭയിൽ അഴിച്ചുപണി. ഇതിന്റെ ഭാഗമായി രണ്ടു മന്ത്രിമാര്‍ രാജിവച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതിമന്ത്രി പണ്ടുറാംഗ് മദിക്കാര്‍ എന്നിവരാണ് രാജിവച്ചത്. ഏറെനാളായി അസുഖബാധിതരായി ചികിത്സയിലായിരുന്നുഭാഗമായി രണ്ടു മന്ത്രിമാര്‍ രാജിവച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതിമന്ത്രി പണ്ടുറാംഗ് മദിക്കാര്‍ എന്നിവരാണ് രാജിവച്ചത്. ഇരുവരും ഏറെനാളായി അസുഖബാധിതരായി ചികിത്സയിലായിരുന്നു.
ഇവര്‍ക്കു പകരമായി നൈലേഷ് കാബ്രേല്‍, മിലിന്ദ് നായിക് എന്നിവര്‍ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മനോഹര്‍ പരീക്കര്‍ ഗോവാ മുഖ്യമന്ത്രിയായി തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആഗ്നേയഗ്രന്ഥിയിലെ അസുഖവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണു പരീക്കര്‍.
ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശിന്റെ കാർ അടിച്ചു തകർത്തു; സംഭവം എറണാകുളത്ത് വച്ച്
പ്രതികരിക്കാൻ ഇവിടെ എഴുതുക