അർജ്ജുൻ റെഡ്ഢി എന്ന തെലുങ്ക് സൂപ്പർഹിറ്റ് ചിത്രത്തിന്റെ തമിഴ് റീമേക്കിൽ അർജ്ജുൻ റെഡ്ഡിയായി വേഷമിടുന്നനത് ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രമാണ്. ചിത്രത്തിന്റെ ടീസർ ഈയിടെ പുറത്തിറങ്ങിയിരുന്നു. ധ്രുവിന്റെ അരങ്ങേറ്റ ചിത്രമാണ് ഇത്.
തന്റെ ആദ്യ ചിത്രത്തിൽ നിന്നും ലഭിച്ച പ്രതിഫലം ധ്രുവ് സംഭാവന ചെയ്തത് പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തെ കൈപിടിച്ചുയർത്താനായി രൂപീകരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ്.
ധ്രുവിന്റെ അമ്മ മലയാളിയാണ്. മാത്രവുമല്ല അച്ഛൻ വിക്രം തമിഴിൽ സൂപ്പർ സ്റ്റാർ ആകുന്നതിനു മുൻപ് മലയാളം ചിത്രങ്ങളിലൂടെയാണ് കരിയർ ആരംഭിച്ചത്. കേരളത്തോടുള്ള ഈ വൈകാരിക അടുപ്പവും ധ്രുവിന്റെ തീരുമാനത്തിന് പിന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക