സർക്കാർ ഫണ്ട് ഉപയോഗിക്കാതെ രാജ്യാന്തര ചലച്ചിത്രമേള നടത്താൻ മുഖ്യമന്ത്രിയുടെ അനുമതി. മേള നടത്താനുള്ള അക്കാദമി തന്നെ കണ്ടെത്തണമെന്നും ചിലവ് ചുരുക്കി മേള നടത്തണമെന്നുമാണ് നിർദേശം.
ചലച്ചിത്ര മേളയിൽ വലിയ ആഘോഷങ്ങൾ ഒഴിവാക്കണമെന്നും പുരസ്കാരദാനം മാത്രമാക്കി ചുരുക്കണമെന്നും പരമാവധി മൂന്നു കോടി രൂപ ചിലവിനുള്ളിൽ മേള നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തവണത്തെ ചലച്ചിത്ര മേളയില്‍ വിദ്യാര്‍ഥികളടക്കം ഉള്ളവര്‍ക്ക് ഫീസ് വര്‍ധിപ്പിക്കാനും സാധ്യത ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക