ഉപയോഗിക്കാനായാലും വൃത്തിയാക്കാനായാലുമൊക്കെ ഏറ്റവും സൗകര്യപ്രദമായവയാണ് നോൺ സ്റ്റിക്ക് പത്രങ്ങൾ. പാചകം ചെയ്യാൻ എണ്ണ അധികം ആവശ്യമില്ലാത്തതിനാലും ആഹാരസാധനങ്ങൾ പാത്രത്തിൽ ഒട്ടിപിടിക്കാത്തതിനാലും നോൺ സ്റ്റിക്ക് പാത്രങ്ങളോട് ആളുകൾക്ക് പ്രിയം കൂടുതലാണ്.
എന്നാൽ എളുപ്പമാണെന്ന് കരുതി കയ്യിൽ കിട്ടുന്നതെല്ലാം നോൺ സ്റ്റിക്ക് പാത്രത്തിൽ പാകം ചെയ്യാമെന്ന് കരുതേണ്ട. ചെറുനാരങ്ങ, തക്കാളി തുടങ്ങിയ ക്ഷാര സ്വഭാവമുള്ള ഭക്ഷണങ്ങൾ ഇത്തരം പാത്രങ്ങളിൽ പാകം ചെയ്യാതിരിക്കുന്നതാണ് നല്ലത് . പാകം ചെയ്ത് കഴിഞ്ഞാൽ ഇത്തരം പാത്രങ്ങളിൽ നിന്നും എത്രയും വേഗം അവ മാറ്റുക , അതല്ലെങ്കിൽ ഉണ്ടാക്കിയ ഭക്ഷണം വേഗം കേടാകുവാൻ ഇടയാകുന്നു.
മാത്രവുമല്ല നോൺ സ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കുമ്പോഴും നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
നോൺസ്റ്റിക്കുകൾ ഉപയോഗിക്കുമ്പോൾ അമിതമായി തീ കൊടുക്കാതിരിക്കുക. എന്തെന്നാൽ ഒരു നിശ്ചിത മായ പരിധിക്കപ്പുറം ഇവക്ക് ചൂടേറ്റാൽ ഇത്തരം പാത്രങ്ങൾ നശിക്കുമെന്ന് മാത്രമല്ല , വിഷാംശവുമായ തീരും.
അതുപോലെ തന്നെ നോൺ സ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ചാൽ സ്റ്റീൽ പോലുള്ള തവികൾ ഉപയോഗിക്കുകയും ചെയ്യരുത് . കോട്ടിംങ് പോയാൽ നോൺ സ്റ്റിക് പാത്രങ്ങൾ വിഷാംശമാകും . കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ ഇത്തരം പാത്രങ്ങൾ വളരെ വേഗം നശിച്ച് പോകുകയും ചെയ്യും . സ്പോഞ്ച് പോലുള്ളവ കൊണ്ട് മാത്രം ഇത്തരം പാത്രങ്ങൾ കഴുകുക . മറിച്ചായാൽ കോട്ടിംങ് ഇളകി പാത്രം കേടു വരുത്താൻ ഇടയാക്കും.
ബ്രഡ്ഡും ഏത്തപ്പഴവുമുണ്ടോ? അഞ്ച് മിനുട്ടിൽ അടിപൊളി സ്നാക്ക് തയ്യാറാക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക