ബ്രഡ്ഡും പഴവുമില്ലാത്ത വീടുണ്ടാവില്ല. വൈകുന്നേരം ചായയോടൊപ്പം കഴിക്കാൻ അഞ്ച് മിനുട്ട് കൊണ്ട് പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു ഈസി സ്നാക്ക് റെസിപ്പി ഇതാ…
ചേരുവകൾ
പഴുത്ത ഏത്തപഴം- 2 എണ്ണം വേവിച്ച് ഉടച്ചത്
ബ്രഡ്ഡ് – 4 – 5
തേങ്ങാ ചിരകിയത് – അര മുറി
പഞ്ചസാര – 1½ ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി – ആവശ്യത്തിന്
നെയ്യ് – ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
പഴം പ്രഷർ കുക്കറിൽ വച്ച് നന്നായി വേവിച്ചുടച്ച് എടുക്കുക.
ബ്രഡ്ഡ്, തിരുകിയ തേങ്ങ, പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവ വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചെടുക്കുക.
പഴം ഉടച്ചത് തണുത്ത് കഴിയുമ്പോൾ മിക്സിയിൽ അടിച്ച മിശ്രിതത്തിലേക്ക് ചേർത്ത് നെയ്യ് ചേർത്ത് നന്നായി കുഴച്ചെടുക്കുക.
ഇതിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് ഇഷ്ടമുള്ള ആകൃതിയിൽ കുറച്ച് കട്ടിക്ക് പരാതിയെടുക്കുക.
ദോശ തവ ചൂടാക്കിയ ശേഷം നെയ്യ് പുരട്ടി രണ്ടു വശവും ഷാലോ ഫ്രൈ ചെയ്തെടുക്കുക.
രുചികരമായ ഏത്തയ്ക്ക സ്നാക്ക് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക